Connect with us

KERALA

ഗൾഫിൽ നിന്ന് നാട്ടിലെത്തിയ തലശ്ശേരി സ്വദേശിയും സുഹൃത്തും കാർ അപകടത്തിൽ മരിച്ചു

Published

on

വടകര : വടകര ദേശീയപാതയില്‍ മുക്കാളിക്ക് സമീപം  കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. കാര്‍ യാത്രക്കാരായ തലശ്ശേരി ചേറ്റംകുന്ന് സ്വദേശി പ്രണവം നിവാസില്‍ ജൂബി (38), ന്യൂ മാഹി സ്വദേശി കളത്തില്‍ ഷിജില്‍ (40) എന്നിവരാണ് മരിച്ചത്. മുക്കാളി ടെലി ഫോണ്‍ എക്സ്ചേഞ്ചിനു സമീപം രാവിലെ 6.15 നാണ് അപകടം. 

ഗൾഫിൽ നിന്നു  വന്ന ഷിജിലിനെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കൂട്ടിക്കൊണ്ടു വരുമ്പോഴാണ് അപകടം സംഭവിച്ചത്. ജൂബിയാണ് കാർ ഓടിച്ചത്. കാറിൽ കുടുങ്ങിയ ഒരാളെ ഏറെ പണിപ്പെട്ടാണ് അഗ്നിരക്ഷാ സേന പുറത്തെടുത്തത്. ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. മൃതദേഹങ്ങൾ വടകര ഗവ.മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടം ചെയ്തു

Continue Reading