NATIONAL
യെച്ചൂരിയുടെ മൃതദേഹം പൊതുദർശനത്തിനായി ഡൽഹിയിലെ എകെജി സെന്‍ററിലെത്തിച്ചു

“ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം പൊതുദർശനത്തിനാി ഡൽഹിയിലെ എകെജി സെന്‍ററിലെത്തിച്ചു. പ്രകാശ് കാരാട്ട്, പിണറായി വിജയൻ, എം.വി. ഗോവിന്ദൻ, എം.എ ബേബി തുടങ്ങിയവർ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. പ്രകാശ് കാരാട്ട് ചെങ്കൊടി പുതപ്പിച്ച് അന്ത്യാഭിവാദ്യം നൽകി.
ഉച്ച കഴിഞ്ഞ് മൂന്നു മണി വരെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. നേതാക്കൾ ഉൾപ്പെടെ നിരവധി പേരാണ് സഖാവിനെ കാണാനായി എത്തുന്നത്.