Connect with us

NATIONAL

എയർ ഇന്ത്യ എക്സ്പ്രസിന്റെ ഡൽഹി- കൊച്ചി വിമാനം 12  മണിക്കൂറുകള്‍ വൈകി

Published

on

ന്യൂഡൽഹി: കഴിഞ്ഞ ദിവസം രാത്രി 8.55-ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ ഡൽഹി- കൊച്ചി വിമാനം 12  മണിക്കൂറുകള്‍ക്ക് ശേഷം പുറപ്പെട്ടു.  കേരളത്തിൽ ഓണം ആഘോഷിക്കാൻ വേണ്ടി വിമാനം ബുക്ക് ചെയ്തവരാണ് യാത്രക്കാരിലേറെയും.

വിമാനം വൈകുന്നതിന് പിന്നാലെ രാത്രി ഒരുമണിയോടെ പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും പിന്നീട് രാവിലെ ആറ് മണിയോടുകൂടി വിമാനം പുറപ്പെടുമെന്ന് അറിയിക്കുകയായിരുന്നു. കുട്ടികളടക്കം നിരവധി പേരായിരുന്നു യാത്രക്കാരായി വിമാനത്താവളത്തിൽ ഉണ്ടായിരുന്നവർ. ഇവർക്ക് യാതൊരുവിധത്തിലുള്ള താമസ സൗകര്യങ്ങളോ ഭക്ഷണ സൗകര്യങ്ങളോ ഒരുക്കിയില്ലെന്നാണ് യാത്രക്കാർ പറയുന്നത്. എന്നാൽ രാവിലെയും വിമാനം പുറപ്പെട്ടില്ല. എന്നാൽ എന്തുകൊണ്ടാണ് വിമാനം വൈകുന്നു എന്ന കാര്യത്തിൽ എയർ ഇന്ത്യ വ്യക്തമാക്കിയില്ല. കഴിഞ്ഞദിവസം രാത്രിയിൽ യാത്രക്കാരിൽ ചിലർ പ്രതിഷേധമുയർത്തിയപ്പോൾ എയർ ഇന്ത്യ അധികൃതർ എത്തിയിരുന്നു.

പ്രായമുള്ള ആളുകൾ, കുട്ടികൾ, അസുഖമുള്ളവരുണ്ട്, ഗർഭിണികളായ സ്ത്രീകളുണ്ട്. ആർക്കും യാതൊരുവിധത്തിലുള്ള സൗകര്യവും ഒരുക്കിയിട്ടില്ലെന്ന് വിമാനത്തിലെ യാത്രക്കാർ പരാതിപ്പെട്ടു

Continue Reading