Crime
കോഴിക്കോട് മദ്യപാനം ചോദ്യംചെയ്ത മകനെ അച്ഛൻ കുത്തിക്കൊന്നു.

കോഴിക്കോട് മദ്യപാനം ചോദ്യംചെയ്ത മകനെ അച്ഛൻ കുത്തിക്കൊന്നു.
കോഴിക്കോട്: മദ്യപാനം ചോദ്യംചെയ്ത മകനെ അച്ഛൻ കുത്തിക്കൊന്നു. കൂടരഞ്ഞി പൂവ്വാറൻതോടിലാണ് സംഭവം. ബിജു എന്ന ജോൺ ചെരിയൻപുറത്താണ് മകൻ ക്രിസ്റ്റി(24)യെ കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ബിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ജോൺ സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കുന്ന ആളാണെന്നാണ് വിവരം. വെള്ളിയാഴ്ച രാത്രി തിരുവമ്പാടിയിലെ ബന്ധുവീട്ടിൽ പോയ ബിജു അവിടെ മദ്യപിച്ചു പ്രശ്നമുണ്ടാക്കിയിരുന്നു. വിവരം അറിഞ്ഞ മകൻ ക്രിസ്റ്റിയും ബന്ധുവും ഇവിടേക്കെത്തി ബിജുവിനെ തിരിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നു.
പിന്നീട് ഉറങ്ങിക്കിടന്ന ക്രിസ്റ്റിയുടെ നെഞ്ചിൽ ബിജു കത്തികൊണ്ട് കുത്തുകയായിരുന്നു. സംഭവസ്ഥത്തുവെച്ചുതന്നെ ക്രിസ്റ്റി മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.