Connect with us

Entertainment

ടാ തടിയാ’ സിനിമയിലെ നടൻ നിർമൽ വി ബെന്നി അന്തരിച്ചു

Published

on

‘ടാ തടിയാ’ സിനിമയിലെ നടൻ നിർമൽ വി ബെന്നി അന്തരിച്ചു

കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ആമേൻ’, ‘ടാ തടിയാ’ സിനിമയിലൂടെ ശ്രദ്ധേയനായ നടൻ നിർമൽ വി ബെന്നി അന്തരിച്ചു. ഹൃ​ദയാഘാതത്തെ തുടർന്നാണ് അന്ത്യം. നിർമാതാവ് സഞ്ജയ് പടിയൂർ ആണ് നിർമലിന്‍റെ വിയോഗ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്

‘പ്രിയ സുഹൃത്തിന് ഹൃദയ വേദനയോടെ വിട. ആമേനിലെ കൊച്ചച്ച൯ എൻ്റെ ദൂരം സിനിമയിലെ കേന്ദ്ര കഥാപാത്രം നിർമൽ ആയിരുന്നു. ഹൃദയാഘാതം മൂലം ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. പ്രിയ സുഹൃത്തിന്‍റെ ആത്മാവിന് നിത്യ ശാന്തിലഭിക്കട്ടെയെന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു’,- എന്നാണ് നിർമലിന്‍റെ മരണവാർത്ത പങ്കുവച്ചുകൊണ്ട് സഞ്ജയ് പടിയൂർ ഫേസ്ബുക്കിൽ കുറിച്ചത്.

ആമേനിലെ കൊച്ചച്ചൻ കഥാപാത്രമാണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായക്കിയ വേഷം. കോമഡി താരമായാണ് നിർമൽ തന്‍റെ കരിയർ ആരംഭിക്കുന്നത്. 2012 -ൽ നവാഗതർക്ക് സ്വാഗതം ആയിരുന്നു ആദ്യ ചിത്രം. ആമേൻ, ദൂരം, ടാ തടിയാ എന്നിവയുൾപ്പെടെ അഞ്ച് സിനിമകളിൽ വേഷമിട്ടു.

Continue Reading