Connect with us

Entertainment

നടൻ ബാല വിവാഹിതനായി.ബന്ധു കോകിലയാണ് വധു

Published

on

കൊച്ചി: നടൻ ബാല വിവാഹിതനായി. ബന്ധു കോകിലയാണ് വധു. ബാലയുടേത് നാലാം വിവാഹമാണ്. എറണാകുളം പാവക്കുളം ശ്രീമഹാദേവക്ഷേത്രത്തിൽ വച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം. തമിഴ്‌നാട് സ്വദേശിനിയായ കോകില ബാലയുടെ ബന്ധു കൂടിയാണ്. അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു തന്റെ വിവാഹമെന്ന് ബാല പ്രതികരിച്ചു. ആരോഗ്യകാരണത്താൽ അമ്മയ്‌ക്ക് വരാൻ കഴിഞ്ഞില്ലെന്നും ബാല പറഞ്ഞു.

കോകിലയ്‌ക്കും ചെറുപ്പത്തിൽ തന്നെ വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ദൈവം ഇപ്പോൾ അത് സാധിച്ചുതന്നു. അനുഗ്രഹിക്കണമെന്ന് മനസുള്ളവർ അനുഗ്രഹിക്കണം. കഴിഞ്ഞ ഒരു കൊല്ലമായിട്ട് തന്റെ ആരോഗ്യനില മെച്ചപ്പെട്ട് വന്നിട്ടുണ്ട്. നല്ല ഉറക്കവും, ഭക്ഷണവും, മനസമാധനവും ഉണ്ട്. ആ സമയത്ത് കൂടെ നിന്നയാളാണ് കോകില. കോകിലയ്‌ക്ക് മലയാളം അറിയില്ലെന്നും ബാല പ്രതികരിച്ചു.

തന്റെ 250 കോടിയുടെ സ്വത്തുക്കൾ അന്യം നിന്നുപോകാതെ ഇരിക്കാൻ വിവാഹം ഉണ്ടാകുമെന്ന് കഴിഞ്ഞദിവസമാണ് ബാല പ്രതികരിച്ചത്. വളരെ അടുത്ത ബന്ധുക്കളും മാദ്ധ്യമപ്രവർത്തകരും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
ആദ്യ വിവാഹവുമായി ബന്ധപ്പെട്ട നിയമ നടപടികൾ ബാല പൂർത്തിയാക്കിയിരുന്നു. രണ്ടാം ഭാര്യയായ എലിസബത്തുമായുള്ള വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല. അതിനാൽ ഇപ്പോഴത്തെ വിവാഹത്തിന് മറ്റ് നിയമപരമായ തടസങ്ങളില്ല.

Continue Reading