Connect with us

Entertainment

അമിത വണ്ണത്തിനെതിരായ ബോധവത്‌കരണത്തിൽ മോഹൻലാലിനെ നാമനിർദേശം ചെയ്തത് പ്രധാനമന്ത്രി

Published

on

ന്യൂഡൽഹി: അമിത വണ്ണത്തിനെതിരായ ബോധവത്‌കരണത്തിന്റെ ഭാഗമായി രാജ്യത്തെ പ്രമുഖ വ്യക്തികൾക്ക് ചലഞ്ചുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെയാണ് അദ്ദേഹം ചലഞ്ച് മുന്നോട്ടുവച്ചത്. വിവിധ മേഖലകളിൽ പ്രശസ്തരായ പത്ത് വ്യക്തികളെ തിരഞ്ഞെടുത്ത് അവരോട് എണ്ണ ഉപഭോഗം പത്ത് ശതമാനം കുറയ്ക്കാനാണ് മോദി ആവശ്യപ്പെട്ടിരിക്കുന്നത്. പത്ത് പേരെ സമൂഹമാദ്ധ്യത്തിലൂടെയാണ് അദ്ദേഹം നാമനിർദേശം ചെയ്തത്.

അമിത വണ്ണത്തിനെതിരെയുള്ള പോരാട്ടം ശക്തമാക്കാനും ആഹാരത്തിൽ എണ്ണയുടെ അളവ് കുറയ്ക്കുന്നതിനായുള്ള ബോധവത്കരണം പ്രചരിപ്പിക്കാനും ഞാൻ ഇവരെ നാമനിർദേശം ചെയ്യുകയാണ്. ഇവർ ഓരോരുത്തരും പത്ത് ആളുകളെ വീതം നോമിനേറ്റ് ചെയ്ത് പരിപാടി വ്യാപിപ്പിക്കണമെന്നും അഭ്യർത്ഥിക്കുന്നു’- എന്നാണ് മോദി എക്‌സിൽ പറഞ്ഞത്. ആനന്ദ് മഹീന്ദ്ര, ദിനേശ് ലാൽ യാദവ്, മനു ഭാകർ, മീരാഭായ് ചാനു, മോഹൻ ലാൽ, നന്ദൻ നിലേകനി, ഒമർ അബ്‌ദുള്ള, മാധവൻ, ശ്രേയാ ഘോഷാൽ, സുധ മൂർത്തി എന്നിവരെയാണ് പ്രധാനമന്ത്രി ചലഞ്ചിനായി നാമനി‌ർദേശം ചെയ്തത്.ഹൃദ്രോഗത്തിനും ഉയർന്ന രക്തസമ്മർദ്ദത്തിനും കാരണമാകുമെന്നതിനാൽ ആഹാരത്തിൽ എണ്ണയുടെ അളവ് കുറയ്ക്കേണ്ടതിന്റെ ആവശ്യകത മോദി ചൂണ്ടിക്കാട്ടി. എന്ത് കഴിക്കുന്നു എന്നതിൽ ശ്രദ്ധാലുവായിരിക്കേണ്ടത് കുടുംബത്തോടുള്ള ഉത്തരവാദിത്തം കൂടിയാണ്. ആഹാര ശീലങ്ങളിലെ ചെറിയ മാറ്റങ്ങൾ പോലും ഭാവി തലമുറയെ ശക്തരാക്കുകയും രോഗങ്ങളിൽ നിന്ന് മുക്തരാക്കി മികച്ച ആരോഗ്യമുള്ളവരാക്കി മാറ്റുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading