Entertainment
കോവിഡില്‍ തളര്‍ന്ന നാടക കലാകാരന്‍മാര്‍ക്ക് അത്താണിയായി കട്ട്‌റു

കോവിഡില്‍ തളര്‍ന്ന നാടക കലാകാരന്‍മാര്‍ക്ക് അത്താണിയായി കട്ട്‌റു
തലശ്ശേരി- കോവിഡ് മഹാമാരിയില്‍ ജീവിതം പ്രതിസന്ധിയിലായ നാടക പ്രവര്‍ത്തകരുടെ നിത്യജീവിതത്തിനും കലാജീവിതത്തിനും കൈത്താങ്ങാവാന്‍ കട്ട്‌റു അരങ്ങത്തേക്ക്. നാടക കൂട്ടം തലശ്ശേരിയുടെ നേതൃത്വത്തിലാണ് പുതിയൊരു നാടക അവതരണവുമായ് കലാകാരന്‍മാര്‍ രംഗത്ത് വരുന്നത.് 25 ല്‍ പരം കലാകാരന്‍മാര്‍ ഒത്ത് ചേര്‍ന്ന് ഒരുക്കുന്ന ശ്ബ്ദ നാടകമാണ് കട്ട്‌റു. ജൂണ്‍ പത്തൊമ്പതിന് ഓണ്‍ലൈനിലാണ് കട്ടറുവിന് തിരശ്ശീല ഉയരുക.
ജീവിത ഗന്ധിയായ ഒരു കഥക്ക് നാടകരൂപം നല്‍കി രചന നിര്‍വ്വഹിച്ചിരിക്കുന്നത് പി.കെ ജഗത്കുമാര്‍ ചിത്രമഠം. പ്രശസ്ത നാടക പ്രവര്‍ത്തകനും ഒട്ടേറ പുരസ്‌ക്കാര ജേതാവുമായ സുനില്‍ കാവുഭാഗം ശബ്ദ നാടകത്തിന്റെ സംവിധാനം ഒരുക്കിയത.് ഈ കോവിഡ് കാലത്ത് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് തന്നെ കലാകാരന്‍മാര്‍ വിവിധ ഇടങ്ങളില്‍ നിന്നും റെക്കോര്‍ഡ് ചെയ്ത ശബ്ദശകലങ്ങള്‍ ക്രോഡീകരിച്ച് പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ എഡിറ്റ് ചെയ്താണ് നാടകം അരങ്ങിലെത്തുന്നത.് സുമേഷ് ചാലയാണ് പശ്ചാത്തല സംഗീതവും ആലേഖനവും നിര്‍വ്വഹിക്കുന്നത.്
പത്തൊമ്പതിന് വൈകിട്ട് ഏഴ് മണിക്ക് സിനിമാ സംവിധായകന്‍ അനീഷ് അന്‍വര്‍ ഓണ്‍ലൈനില്‍ കട്ട്‌റുവിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.ആര്‍ട്ടിസ്റ്റ് മദനന്‍,പ്രശസ്ത കവി മുരുകന്‍ കാട്ടാക്കട, സിനിമാ താരങ്ങളായ ഉണ്ണിരാജ് ചെറുവത്തൂര്‍,സുശീല്‍കുമാര്‍ തിരുവങ്ങാട്,കവയിത്രി ഷീജ വക്കം,ചിത്രകാരന്‍ ശിവകൃഷ്ണന്‍ മാസ്റ്റര്‍, ഡോ.സി.കെ ഭാഗ്യനാഥ് ,ടി.കെ.ഡി മുഴപ്പിലങ്ങാട് എന്നിവര്‍ ഈ സദുദ്ദമത്തിന് ആശംസകള്‍ നേരും.