Connect with us

Entertainment

ക്യാപ്റ്റന്‍ ഈസ് മിസിങ്.കപ്പിത്താനില്ലാത്ത കപ്പലിന്റെ ചിത്രം പങ്കു വെച്ച് ജോയ് മാത്യു

Published

on

കൊച്ചി :സംസ്ഥാനത്ത് കോവിഡ് കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയര്‍ന്നതോടെ എവിടെ ക്യാപ്റ്റന്‍ എന്ന ചോദ്യം സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. ഇതേ ചോദ്യം ഒരു പെയിന്റിങ് പങ്കുവെച്ച് ഉന്നയിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യം വെച്ചാണ് പരോക്ഷ വിമര്‍ശനം. പ്രശസ്ത ജര്‍മന്‍-ഡാനിഷ് ചിത്രകാരനായ എമില്‍ നോള്‍ഡെയുടെ പെയിന്റിങ് പങ്കുവെച്ചാണ് പരിഹാസം. കപ്പിത്താനില്ലാത്ത കപ്പലിന്റെ ചിത്രമാണ് ജോയ് മാത്യു ഫേസ് ബുക്കില്‍ പങ്കുവെച്ചത്. ക്യാപ്റ്റന്‍ ഈസ് മിസിങ് എന്ന തലക്കെട്ടും നല്‍കി.
നിയമസഭയില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നടത്തിയ പ്രസംഗം പരാമര്‍ശിച്ചാണ് കപ്പിത്താന്‍ എവിടെയെന്ന ചോദ്യമുയരുന്നത്. ഈ കപ്പല്‍ മുങ്ങുകയില്ലെന്നും ഇതിനൊരു കപ്പിത്താനുണ്ടെന്നുമാണ് വീണ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനെയാണ് മന്ത്രി കപ്പിത്താനെന്ന് വിശേഷിപ്പിച്ചത്.

Continue Reading