Connect with us

KERALA

കാര്യങ്ങൾ കൈവിട്ട് പോയപ്പോൾ ടി പി ആർ നോക്കേണ്ടെന്ന് പറയുന്നത് ഇരട്ടത്താപ്പാണെന്ന് ചെന്നിത്തല

Published

on

തിരുവനന്തപുരം:
കോവിഡിനെ നേരിടുന്നതിൽ ഒന്നാം സ്ഥാനം നേടി എന്ന് പറഞ്ഞ് വീമ്പിളക്കിയവർക്ക് ഇപ്പോൾ എന്താണ് പറയാനുള്ളതെന്ന് രമേശ് ചെന്നിത്തല .മുൻപ് കേരളത്തിലെ കുറഞ്ഞ ടി പി ആർ ഉയർത്തിപ്പിടിച്ചു കൊണ്ട് വിദേശമാധ്യമങ്ങളിൽ പോലും പരസ്യങ്ങൾ കൊടുക്കുകയും വാർത്തകൾ എഴുതിപ്പിക്കുകയും ചെയ്തു.
കാര്യങ്ങൾ കൈവിട്ട് പോയപ്പോൾ ടി പി ആർ നോക്കേണ്ടെന്ന് ആരോഗ്യമന്ത്രി പറയുന്നത് ഇരട്ടത്താപ്പാണെന്നും  ചെന്നിത്തല പറഞ്ഞു. ടി പി ആർ അശാസ്ത്രീയവും അത് നോക്കേണ്ടെന്നുമാണ് ആരോഗ്യമന്ത്രിയുടെ പുതിയ വെളിപ്പെടുത്തൽ. നേരത്തെ ടി പി ആറിന്റെ കണക്ക് ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ലോകത്ത് കോവിഡ് നേരിടുന്നതിൽ കേരളം ഒന്നാം സ്ഥാനത്താണെന്ന് പ്രഖ്യാപിച്ചത്.

പൊതുജനങ്ങൾക്ക് വിവാഹത്തിന് 20 പേർ മതിയെന്ന് നിബന്ധന വെക്കുന്ന സർക്കാർ എങ്ങനെയാണ് പാർട്ടി സമ്മേളനങ്ങൾക്ക് 185 ഓളം പേർക്ക് അനുവാദം കൊടുക്കുന്നത്. ഭരണം നടത്തുന്ന പാർട്ടിക്ക് തിരുവാതിരക്ക് ആയിരക്കണക്കിന് ആൾക്കാരെ കൂട്ടാമെങ്കിൽ ഞങ്ങൾക്കും കൂട്ടം കൂടാമെന്ന് ജനങ്ങൾ പറഞ്ഞാൽ അവരെ എങ്ങനെ തടയാൻ കഴിയും. നിയന്ത്രണങ്ങൾ പാലിച്ച് മാതൃക കാട്ടേണ്ട പാർട്ടിയാണ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

പണ്ട് ഞങ്ങൾ അഞ്ച് പേർ സമരം ചെയ്തപ്പോൾ അന്ന് എല്ലാവരുടെ പേരിലും കേസെടുക്കുകയായിരുന്നു. അന്ന് പ്രതിപക്ഷം സമരം ചെയ്തപ്പോൾ മരണത്തിന്റെ വ്യാപാരികൾ എന്ന് വിളിച്ച് കളിയാക്കി. രണ്ട് എം എൽ എമാർ പാലക്കാട് അതിർത്തിയിൽ കുടുങ്ങിക്കിടന്ന മലയാളികൾക്ക് ഭക്ഷണവും വെള്ളവും കൊടുക്കാൻ പോയപ്പോൾ അവരെ മരണത്തിന്റെ വ്യാപാരികൾ എന്ന് വിളിച്ച് ആക്ഷേപിച്ചു. ഇന്ന് ഇവരെയൊക്കെ എന്താണ് വിളിക്കേണ്ടത്കാസർകോട് ജില്ല കളക്ടർക്ക് മേൽ സമ്മർദ്ദം ചെലുത്തിയാണ് നിയന്ത്രണങ്ങൾ പിൻവലിച്ചത്. സംസ്ഥാനത്തെ ഉദ്യോഗസ്ഥർ എങ്ങനെയാണ് സമ്മർദ്ദത്തിന് വിധേയമാകുന്നത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ സംഭവത്തിന് ശേഷം കാസർകോട് ജില്ലാ കളക്ടർ അവധിയിൽ പ്രവേശിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Continue Reading