Connect with us

NATIONAL

ബഡ്‌ജറ്റിന് മുന്നോടിയായി രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം

Published

on

ന്യൂഡല്‍ഹി: കേന്ദ്ര ബഡ്‌ജറ്റിന് മുന്നോടിയായി പാര്‍ലമെന്‍റില്‍ ഇന്നാരംഭിച്ച ബ‌ഡ്‌ജറ്റ് സമ്മേളനത്തില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം . ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപന പ്രസംഗം നടത്തിയത്.

കൊവിഡ് പോരാളികള്‍ക്ക് ആദരം അര്‍പ്പിച്ചുകൊണ്ടാണ് രാഷ്ട്രപതി പ്രസംഗം ആരംഭിച്ചത്. കൗമാരക്കാര്‍ക്കുള്ള വാക്സിനേഷന്‍ വലിയ നേട്ടമെന്ന് രാഷ്ട്രപതി വ്യക്തമാക്കി. കൊവിഡ് കാലത്ത് എല്ലാവര്‍ക്കും സൗജന്യ ഭക്ഷണം നല്‍കാനായി. സൗജന്യ ഭക്ഷ്യ ധാന്യ പദ്ധതി മാര്‍ച്ച്‌ 2022 വരെ നീട്ടി. സര്‍ക്കാരിന്റേത് അംബേദ്കറുടെ തുല്യതാ നയം. രണ്ട് കോടി പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചുനല്‍കി.

‘ഹര്‍ ഘര്‍ ജെല്‍’ എന്ന പദ്ധതി പ്രകാരം എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കും. സ്ത്രീശാക്തീകരണത്തിന് കൂടുതല്‍ കരുതല്‍ നല്‍കും. മഹിളാ ശാക്തീകരണമാണ് സര്‍ക്കാരിന്‍റെ പ്രധാന ലക്ഷ്യം. മുത്തലാഖ് നിരോധന ബില്‍ സ്ത്രീശാക്തീകരണത്തിലെ ഏറ്റവും വലിയ ഏട്. കിസാന്‍ സമ്മാന്‍ നിധി വലിയ നേട്ടമെന്നും രാഷ്ട്രപതി പറഞ്ഞു.

വിവാഹപ്രായം ഉയര്‍ത്തുന്ന ബില്ലിനെക്കുറിച്ചും രാഷ്ട്രപതി പരാമര്‍ശിച്ചു. സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത് അടുത്ത 25 വര്‍ഷത്തെ വികസന ദര്‍ശനം. എല്ലാവര്‍ക്കും വികസനം എത്തിക്കുന്ന രാഷ്ട്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രസംഗത്തിനിടെ പെഗാസസ് വിഷയം ഉന്നയിച്ച്‌ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തി.

Continue Reading