Connect with us

KERALA

വിവാഹ ദിവസം ആഭാസപ്രവര്‍ത്തികള്‍ കൊണ്ട് ആളാവാന്‍ ശ്രമിച്ചാല്‍ അവര്‍ സ്വന്തം വീട്ടില്‍ നടന്ന് പോകില്ലെന്ന് വിവാഹ ക്ഷണക്കത്ത്

Published

on

കോട്ടയം :വിവാഹദിവസം വധൂവരന്മാര്‍ക്ക് സുഹൃത്തുക്കളുടെ വക ചെറിയ രീതിയിലൊക്കെ റാഗിങ്ങ് കിട്ടാറുണ്ട്. തമാശയായിട്ട് ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ കൈവിട്ട് പോകാറുമുണ്ട്. അതേസമയം, വിവാഹദിനത്തിലെ റാഗിങ് പൂര്‍ണമായും വിലക്കിയുള്ള ഒരു അച്ഛന്റെ വാക്കുകളാണ് സോഷ്യല്‍ ലോകത്ത് ഇപ്പോൾ നിറയുന്നത്. മകളുടെ വിവാഹക്ഷണക്കത്തിലാണ് അച്ഛന്‍ റാഗിങിനെതിരെ മുന്നറിയിപ്പ് നല്‍കുന്നത്.

മകള്‍ മാലതിയുടെ കല്യാണം അറിയിച്ചുകൊണ്ട് അച്ഛന്‍ ബാലകൃഷ്ണന്‍ നായര്‍ തയ്യാറാക്കിയ ക്ഷണക്കത്താണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വിവാഹചടങ്ങിലെത്തി ആഭാസം കാണിച്ചാല്‍ കാല് തല്ലിയൊടിക്കുമെന്നാണ് വധുവിന്റെ അച്ഛന്റെ മുന്നറിയിപ്പ്. വിവാഹ ദിനത്തില്‍ ചെറുക്കന്റെയോ പെണ്ണിന്റെയോ സുഹൃത്തുക്കളോ ബന്ധുക്കളോ ഒപ്പിക്കുന്ന തമാശ കാര്യമാകുന്നത് മുമ്പും ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം കണ്ണൂരില്‍ വിവാഹ ആഘോഷത്തിനിടെയുണ്ടായ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഈ കുറിപ്പ് വീണ്ടും വൈറലാകുന്നത്.

മകളുടെ വിവാഹ ക്ഷണക്കത്തിന്റെ രണ്ടാം ഭാഗത്തിലാണ് വൈറല്‍ കുറിപ്പ്. ‘മം ഗളകരമായി നടക്കേണ്ട വിവാഹം എന്ന ചടങ്ങ് ഈ കഴിഞ്ഞ ഈ ഇടെയായി പലസ്ഥലങ്ങളിലും സുഹൃത്ത് വ്യൂഹങ്ങള്‍ ചേര്‍ന്ന് വളരെ ആഭാസകരമായ രീതിയില്‍ നടന്നുവരുന്നതായി കാണാറുണ്ട്. ഈ ഓഡിറ്റോറിയത്തിലോ വീട്ടിലോ പരിസരങ്ങളിലോ വച്ച് വരന്റെ/വധുവിന്റെ സുഹൃത്തുക്കളില്‍ ആരെങ്കിലും അതുപോലെ ആഭാസപ്രവര്‍ത്തികള്‍ കൊണ്ട് ആളാവാന്‍ ശ്രമിച്ചാല്‍ അതാരാണ് എങ്കിലും അവര്‍ അന്ന് നടന്ന് സ്വന്തം വീട്ടില്‍ പോവുകയില്ല. മുട്ടുകാല്‍ ഞാന്‍ തല്ലിയൊടിക്കും എന്ന് മനസ്സിലാക്കുക. എന്ന് വധുവിന്റെ അച്ഛന്‍ ബാലകൃഷ്ണന്‍ നായര്‍, ഒപ്പ്’. കുറിപ്പില്‍ പറയുന്നു.

അക്ഷരത്തെറ്റും വ്യാകരണപിശകുമൊക്കെ ഉള്ളതിനാല്‍, ആരോ ട്രോളിനുവേണ്ടി സൃഷ്ടിച്ച ക്ഷണക്കത്താണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. എന്തായാലും സമീപകാലത്തായി ഏറെ കേട്ടുവരുന്ന വിവാഹ റാഗിങ്ങുകള്‍ക്കെതിരെയുള്ള എതിര്‍പ്പ് തന്നെയാണ് ക്ഷണക്കത്തിനെ ശ്രദ്ധേയമാക്കുന്നത്.

Continue Reading