Connect with us

KERALA

കെ ടി ജലീലിന്റെ ആത്മകഥ പച്ച കലർന്ന ചുവപ്പ് ഉടൻ പുറത്തിറങ്ങും

Published

on


തിരുവനന്തപുരം: മുൻ മന്ത്രി  കെ ടി ജലീൽ എംഎൽഎയുടെ പുസ്തകം വരുന്നു. പച്ച കലർന്ന ചുവപ്പ് എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിൽ സ്വർണ കടത്ത് കേസും ലോകായുക്ത വിവാദവും  പരാമർശിക്കും.

ജസ്റ്റിസ് സിറിയക് ജോസഫിനെ കുറിച്ചുള്ള ആരോപണങ്ങളും ജലീലിന്‍റെ അഭിപ്രായങ്ങളും പുസ്തകത്തിലുണ്ടാകും.കുറ്റിപ്പുറം തെരഞ്ഞെടുപ്പും ലീഗ് മാധ്യമ വേട്ടയും എല്ലാം പരാമർശിക്കുന്ന പുസ്തകം ഉടൻ പുറത്തിറക്കുവാനുള്ള തയാറെടുപ്പുകളാണ് ജലീൽ നടത്തുന്നത്.

അല്‍പ്പമെങ്കിലും നീതി ബോധമുണ്ടെങ്കില്‍ ജസ്റ്റിസ് സിറിയക് ജോസഫ് രാജിവെക്കണമെന്ന് ജലീല്‍ ഇന്ന്   പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ന്യായാധിപനെന്ന തരത്തിലുള്ള അധികാരം ജസ്റ്റിസ് ദുര്‍വിനിയോഗം ചെയ്തുവെന്നും അഭയക്കേസില്‍ തന്‍റെ ബന്ധുവായ ഫാദര്‍ കോട്ടൂരിനെ രക്ഷിക്കാന്‍ അദ്ദേഹം ഇടപെട്ടുവെന്നതിന് തെളിവുകളുണ്ടെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.

13 കൊല്ലത്തെ മൗനം അവസാനിപ്പിക്കാന്‍ സമയമായി. ഇത്തരത്തിലുള്ള മൗനം കൊണ്ട് ഓട്ടയടയ്ക്കുന്നത് അവസാനിപ്പിക്കാനുള്ള സമയമായി അദ്ദേഹം പറഞ്ഞു.

Continue Reading