Connect with us

KERALA

വീടിന് തീപിടിച്ച് കുട്ടിയുൾപ്പടെ കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

Published

on

തിരുവനന്തപുരം.. വർക്കലയിൽ വീടിന് തീപിടിച്ച് കുട്ടിയുൾപ്പടെ കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. വർക്കല ചെറുന്നിയൂരിലാണ് സംഭവം. പുത്തന്‍ചന്തയിലെ പച്ചക്കറി വ്യാപാരിയായ പ്രതാപന്‍(64), ഭാര്യ ഷെർളി(53), മകൻ അഖില്‍ (25), മരുമകള്‍ അഭിരാമി(24), അഭിരാമിയുടെ എട്ടു മാസം പ്രായമായ കുഞ്ഞ് എന്നിവരാണ് മരിച്ചത്.
പ്രതാപന്റെ മൂത്തമകൻ നിഖിലിന്(29) ഗുരുതരമായി പൊള്ളലേറ്റു. ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുനില വീടിനാണ് തീപിടിച്ചത്. പുലർച്ചെ വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട അയൽവാസികളാണ് വിവരം അഗ്‌നിരക്ഷാസേനയെ അറിയിച്ചത്.അഗ്‌നിരക്ഷാസേന സ്ഥലത്ത് എത്തുമ്പോഴേയ്ക്കും വീടിന്റെ മുഴുവൻ മുറികളിലേയ്ക്കും തീ പടർന്നിരുന്നു. ആറു മണിയോടെയാണ് തീയണയ്ക്കാൻ കഴിഞ്ഞത്. വീടിന്റെ മുൻവശത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും തീപിടിച്ചു.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. റൂറൽ എസ് പി ദിവ്യ ഗോപിനാഥ് സ്ഥലത്തെത്തി. പുക ശ്വസിച്ചാണ് എല്ലാവരുടെയും മരണമെന്നാണ് അഗ്നി രക്ഷാ സേന പറയുന്നത്. പോലീസ് കൂടുതൽ അന്യേഷണം നടത്തുകയാണ്.

Continue Reading