Connect with us

NATIONAL

കേന്ദ്രമന്ത്രി സ്മൃതി ഇറാനി നാളെ വയനാട് സന്ദര്‍ശിക്കും

Published

on

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി വയനാട് സന്ദര്‍ശിക്കും.ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട യോഗത്തിലും ജനസമ്പര്‍ക്ക പരിപാടികളിലും പങ്കെടുക്കുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. നാളെ വയനാട്ടിലെത്തും എന്ന് മന്ത്രി തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലില്‍ വ്യക്തമാക്കി.

അമേഠിയില്‍ നിന്നുള്ള ലോക്സഭാംഗമാണ് സ്മൃതി ഇറാനി. നേരത്തെ രാഹുല്‍ ഗാന്ധി പ്രതിനിധാനം ചെയ്ത മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനങ്ങളിലൂടെയും നിരന്തരമായ ഇടപെടലുകളിലൂടെയും സ്മൃതി ഇറാനി അട്ടിമറി വിജയം നേടുകയായിരുന്നു.

കഴിഞ്ഞ വട്ടം അമേഠിയിലും വയനാട്ടിലും മത്സരിച്ച രാഹുല്‍ ഗാന്ധിയെ അമേഠി കൈവിട്ടപ്പോള്‍ വയനാട്ടിലെ വിജയമായിരുന്നു ലോക്സഭയിലേക്ക് കടന്നുവരാന്‍ വഴിയൊരുക്കിയത്. എന്നാല്‍ അമേഠിക്ക് പിന്നാലെ വയനാട്ടിലും ബിജെപിയെ ചുവടുറപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് സ്മൃതി മണ്ഡലത്തിലേക്ക് എത്തുന്നത്.

ഡല്‍ഹിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന രാഹുല്‍ വയനാട്ടില്‍ ഇടയ്ക്ക് സന്ദര്‍ശനം നടത്താറുണ്ട്. എന്നാല്‍ മണ്ഡലത്തില്‍ സജീവ ഇടപെടല്‍ നടത്തുന്നില്ലെന്ന പരാതി നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ സന്ദര്‍ശനത്തിന് ദേശീയ രാഷ്ട്രീയ പ്രാധാന്യമേറുകയാണ്.

Continue Reading