KERALA
ഉമ തോമസ് എൻഎസ്എസ് ആസ്ഥാനത്തെത്തി ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി

കോട്ടയം: യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ്.പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി . എൻഎസ്എസ് ആസ്ഥാനം പി ടി തോമസിന് ആത്മബന്ധമുള്ള സ്ഥലമാണെന്നും സുകുമാരൻ നായർ പിതൃതുല്യനാണെന്നും ഉമ തോമസ് പറഞ്ഞു.
‘പി ടിയും അദ്ദേഹവുമായുള്ള ആത്മബന്ധം വളരെ വലുതാണ്. അതിനാലാണ് അദ്ദേഹത്തെ നേരിൽ കണ്ട് അനുഗ്രഹം വാങ്ങാനെത്തിയത്. സ്ഥാനാർത്ഥിയാണെന്ന് നിശ്ചയിച്ചതിന്റെ അടുത്ത ദിവസം തന്നെ വരണമെന്ന് കരുതി പക്ഷെ സമയപ്രശ്നങ്ങൾ മൂലം സാധിച്ചില്ല. പിതൃതുല്യനായ അദ്ദേഹത്തെ ആദ്യം തന്നെ വന്ന് കാണണമെന്ന് കരുതിയതാണ്. അദ്ദേഹത്തിൽ നിന്നും അനുഗ്രഹം വാങ്ങിയിട്ടുണ്ട്. കൂടിക്കാഴ്ച തികച്ചും വ്യക്തിപരമെന്നും -ഉമ തോമസ് പറഞ്ഞു.