KERALA
റോഡരികുകളിൽ കൊടി തോരണങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി

തിരുവനന്തപുരം: റോഡരികുകളിൽ കൊടി തോരണങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച മാർഗനിർദേശം പുറത്തിറക്കി. സർവകക്ഷിയോഗത്തിലാണ് തീരുമാനമുണ്ടായത്
കൊടി നാട്ടുമ്പോൾ കാൽനടയാത്രക്കാർക്ക് തടസമുണ്ടാകരുത്, തദ്ദേശ സെക്രട്ടറിയുടെ മുൻകൂർ അനുമതി ഉണ്ടായിരിക്കണം, കൊടി തോരണങ്ങൾ വയ്ക്കുന്നത് രാഷ്ട്രീയ- സാമുദായിക സംഘർഷങ്ങളിലേക്ക് പോകാതെ ശ്രദ്ധിക്കണം, നിശ്ചിത ദിവസത്തേയ്ക്ക് മാത്രമേ ഇവ സ്ഥാപിക്കാൻ പാടുള്ളൂ എന്നിങ്ങനെയാണ് മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നത്.ഗതാഗതത്തിനും കാൽനടയാത്രയ്ക്കും തടസമുണ്ടായാൽ അടിയന്തരമായി നീക്കുന്നതിനായി തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർ നടപടി സ്വീകരിക്കണം. സ്വകാര്യ മതിലുകളിലും കോമ്പൗണ്ടുകളിലും ഉടമസ്ഥന്റെ അനുമതിയുണ്ടെങ്കിൽ ഗതാഗതത്തെ ബാധിക്കാത്ത രീതിയിൽ സ്ഥാപിക്കാം. സമ്മേളനങ്ങൾ, ഉത്സവങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കൊടിതോരണങ്ങൾ ഒരു നിശ്ചിത സമയപരിധി തീരുമാനിച്ച് സ്ഥാപിക്കാമെന്നും മാർഗനിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.