KERALA
മദ്യവില കൂട്ടേണ്ടി വരുമെന്ന് എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: മദ്യവില കൂട്ടേണ്ടി വരുമെന്ന് എക്‌സൈസ് മന്ത്രി എം.വി.ഗോവിന്ദന്‍. എന്നാല്‍ ഇക്കാര്യത്തില്‍ നയപരമായ തീരുമാനം ഇനിയും എടുത്തിട്ടില്ലെന്നും സര്‍ക്കാര്‍ ഡിസ്റ്റിലറികളുടെ പ്രവര്‍ത്തനത്തെ പോലും സ്പിരിറ്റ് വില വര്‍ധന ബാധിച്ചിട്ടുണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
കേരളത്തില്‍ സ്പിരിറ്റ് ഉല്‍പാദിപ്പിക്കുന്നില്ല. നമുക്ക് ആവശ്യമായ മദ്യത്തിന്റെ വളരെ കുറച്ചു മാത്രമാണ് ആഭ്യന്തരമായി ഉല്‍പാദിപ്പിക്കുന്നതെന്നും ബെവറേജസ് കോര്‍പ്പറേഷന്‍ തന്നെ നഷ്ടത്തിലാണെന്നും എക്‌സൈസ് മന്ത്രി പറഞ്ഞു.