KERALA
കണ്ണൂര്‍ പള്ളിക്കുളത്ത് വാഹനാപകടത്തില്‍ ഏഴ് വയസുകാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ പള്ളിക്കുളത്ത് നടന്ന വാഹനാപകടത്തില്‍ ഏഴ് വയസുകാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരായ ഇടച്ചേരി കെമ്പ്രക്കാവില്‍ മഹേഷ് ബാബുവും അദ്ദേഹത്തിന്റെ മകളുടെ മകനായ ആഗ്നേയുമാണ് മരിച്ചത്. കണ്ണൂരില്‍ നിന്ന് പുതിയകാവിലേക്ക് പോവുകയായിരുന്ന സ്‌കൂട്ടറിന് പിന്നില്‍ ഗ്യാസ് കൊണ്ടുപോകുന്ന ലോറി ഇടിച്ചാണ് അപകടമുണ്ടായത്.
മഹേഷ് ബാബുവും കുട്ടിയും സഞ്ചരിച്ച സ്‌കൂട്ടറിന് പിറകില്‍ ഗ്യസ് സിലിണ്ടറുമായെത്തിയ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് വീണ ഇരുവരുടെയും ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.