KERALA
അച്ഛനും വല്യമ്മക്കും പിന്നാലെ അനാമികയും യാത്രയായി

വടകര :നാദാപുരം റോഡ് കെ ടി ബസാറിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ വിദ്യാർഥിനിയും മരിച്ചു. കോഴിക്കോട് കാരപറമ്പ് സ്വദേശിനി അനാമിക (9) ആണ് മരിച്ചത്. അനാമികയുടെ അച്ഛൻ രാഗേഷും, രാഗേഷിന്റെ അമ്മ ഗിരിജയും അപകടത്തിൽ മരിച്ചിരുന്നു.
ഞായറാഴ്‌ച ഉച്ചക്ക് 12.45 നാണ് അപകടം. കൊട്ടിയൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങവേയാണ് അപകടം. വടകരനിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന എം എച്ച് 12 ക്യുഡബ്ലു -6411 ലോറിയാണ് എതിരെവന്ന കെ എൽ 11 എ എൽ- 3147 മഹിന്ദ്ര സൈലോ കാറിൽ ഇടിച്ചത്.
രാഗേഷിന്റെ ഭാര്യ ദീപ്‌തി, മകൾ അദ്വിക, രാഗേഷിന്റെ സഹോദരി രാഖി, ഇവരുടെ ഭർത്താവ് ജ്യോതിഷ്, മക്കളായ തീർത്ഥ, ശ്രീഹരി എന്നിവർക്കും അപകടത്തിൽ പരിക്കേറ്റിരുന്നു പരിക്കേറ്റ തീർത്ഥയുടെയും നില ഗുരുതരമാണ്.