Connect with us

KERALA

കള്ളവോട്ട് ചെയ്യുന്നത് യുഡിഎഫ് ആണെന്ന് ഇ.പി ജയരാജൻ

Published

on

കൊച്ചി: കള്ളവോട്ട് ചെയ്യുന്നത് യുഡിഎഫ് ആണെന്ന്  എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. തൃക്കാക്കരയില്‍ പക്ഷേ അത് നടക്കില്ല തൃക്കാക്കര ഉപതെരഞ്ഞെടുപ്പോടെ കേരളത്തില്‍ യുഡിഎഫിന്‍റെ തകര്‍ച്ച പൂര്‍ണ്ണമാകുമെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. ഇടതുപക്ഷം വന്‍ വിജയം നേടും.വി ഡീ സതീശന്‍ പറയുന്നത് ആരെങ്കിലും കണക്കില്‍ എടുക്കുമോയെന്നും ഇ പി ജയരാജന്‍ ചോദിച്ചു.

തൃക്കാക്കര ഉരതെരഞ്ഞെടുപ്പ് വോട്ടെടുപ്പിന്‍റെ നിശബ്ദ പ്രചരണം മണ്ഡലത്തില്‍ പുരോഗമിക്കുമ്പോള്‍ നേതാക്കള്‍ ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുകയാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല തുടക്കം മുതല്‍ തൃക്കാക്കര മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോകിപ്പിക്കുകയാണ്. ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജനും മണ്ഡലത്തില്‍ തുടക്കം മുതലുണ്ട്.

Continue Reading