KERALA
കെ റെയിലിന് അനുമതി തേടി കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കെ റെയിലിന് പൂർണ അനുമതി തേടി കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാന സർക്കാർ.ചീഫ് സെക്രട്ടറി വി പി ജോയിയാണ് റെയിൽവേ ബോർഡ് ചെയർമാന് കത്തയച്ചത്. ഡിപിആർ സമർപ്പിച്ച് രണ്ട് വർഷം പിന്നിട്ട സാഹചര്യത്തിൽ പദ്ധതിയ്ക്ക് അനുമതി നൽകണമെന്നാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് ഒരാഴ്ച മുൻപായിരുന്നു കത്തയച്ചത്.
2020 ജൂൺ 17നായിരുന്നു ഡിപിആർ കേന്ദ്രസർക്കാരിന് മുന്നിൽ സമർപ്പിച്ചത്. എന്നാൽ ഇതുവരെയും പദ്ധതിയ്ക്ക് അനുമതി നൽകിയിട്ടില്ല. നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണ്. റെയിൽവേയുമായി ചേർന്ന് നടപ്പാക്കുനൊരുങ്ങുന്ന ഭൂമി പരിശോധനയ്ക്കുള്ള നടപടികളും പൂർത്തിയായി. ഈ ഘട്ടത്തിൽ എത്രയും വേഗം പദ്ധതിയ്ക്ക് കേന്ദ്രം പൂർണ അനുമതി നൽകണമെന്നാണ് സർക്കാരിന്റെ ആവശ്യം.കെ റെയിൽ കല്ലിടലിനെതിരെ പ്രതിഷേധം ശക്തമായതോടെ ജിയോ ടാഗ് സംവിധാനം ഉപയോഗിക്കാൻ സർക്കാർ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ ഇതും താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.