NATIONAL
ലോക്സഭാ നിയമസഭാ സീറ്റുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

ന്യൂഡൽഹി: മൂന്ന് ലോക്സഭാ സീറ്റുകളിലേക്കും ഏഴ് നിയമസഭാ സീറ്റുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു.പഞ്ചാബ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഭഗവന്ത് മാൻ രാജിവച്ച സംഗ്രൂർ, സമാജ്വാദി പാർട്ടി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവ് രാജിവച്ച ഉത്തർപ്രദേശിലെ അസംഗഡ്, എസ്പി നേതാവ് അസം ഖാൻ രാജിവച്ച യുപിയിലെ മറ്റൊരു സീറ്റായ റാംപുർ എന്നിവിടങ്ങളിലാണു ലോക്സഭ വോട്ടെടുപ്പ് പുരോഗമിക്കുന്നത്.
ഏഴ് നിയമസഭാ സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കുകയാണിന്ന്. ഡൽഹിയിലെ രജീന്ദർ നഗർ, ജാർഖണ്ഡിലെ മന്ദർ, ആന്ധ്രാപ്രദേശിലെ ആത്മകൂർ, ത്രിപുരയിലെ അഗർത്തല, ടൗണ്‍ ബോർഡോവാലി, സുർമ, ജബരാജ് നഗർ എന്നിവയാണ് ഏഴ് നിയമസഭാ സീറ്റുകൾ. ജൂണ്‍ 26നാണ് വോട്ടെണ്ണൽ.