Connect with us

KERALA

ആലുവ ശിവക്ഷേത്രം പൂര്‍ണമായും മുങ്ങി അതിതീവ്ര മഴ തുടരുന്നു

Published

on

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി. പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ആലുവ ശിവക്ഷേത്രം പൂര്‍ണമായും മുങ്ങി. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെള്ളം കയറി. 

കാലടി ചെങ്ങല്‍ മേഖലയില്‍ വീടുകളില്‍ വെള്ളം കയറി. മൂവാറ്റുപുഴ പുളിന്താനത്ത് വീടുകളില്‍ വെള്ളം കയറുന്നു.  മാര്‍ത്താണ്ഡവര്‍മ, മംഗലപ്പുഴ, കാലടി എന്നിവിടങ്ങളില്‍ ജലനിരപ്പ് ഉയരുകയാണ്. ഇതില്‍ കാലടിയിലെ ജലനിരപ്പ് പ്രളയ മുന്നറിയിപ്പായ 5.50 മീ പിന്നിട്ടു. 6.395 ആണ് കാലടയിലിലെ ഇപ്പോഴത്തെ ജലനിരപ്പ്.

അതേസമയം, സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. ഇന്നും നാളെയും അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടർന്ന് 10 ജില്ലകളിൽ റെഡ് അലർട്ട്. മധ്യ, തെക്കൻ കേരളത്തിനൊപ്പം വടക്കൻ കേരളത്തിലും മഴ കനക്കും. വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട അതി തീവ്ര മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.  കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകലില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. 

തിരുവനതപുരം, കൊല്ലം, പത്തനമിട്ട, കാസർഗോഡ് എന്നീ ജില്ലകളിൽ  ഓറഞ്ച് അലർട്ട് ആണ്. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചതിനേക്കാൾ കൂടിയ മഴ ഇന്നും നാളെയും കിട്ടിയേക്കും. അറബിക്കടലിൽ നിന്നുള്ള കാറ്റ് ശക്തമാകുന്നതിനാൽ തീരദേശ മേഖലകളിലും, മലയോരപ്രദേശങ്ങളിലും അതിജാഗ്രത വേണം എന്ന് മുന്നറിയിപ്പുണ്ട്. 

Continue Reading