Connect with us

KERALA

രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് എ.എന്‍.ഷംസീര്‍

Published

on

കല്‍പ്പറ്റ: ഡിവൈഎഫ്‌ഐയുടെ ഫ്രീഡം സ്ട്രീറ്റ് പരിപാടിയില്‍ വയനാട് എംപി രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് എ.എന്‍.ഷംസീര്‍ എംഎല്‍എ. ‘കോണ്‍ഗ്രസ് എവിടെയാണ് ഉള്ളത്? രാഹുല്‍ ഗാന്ധി ഇവിടെ വന്നല്ലോ. രാഹുലിന്റെ പരിപാടി മാനന്തവാടിയില്‍ വരിക, പഴം പൊരി തിന്നുക. ബത്തേരിയില്‍ വന്ന് ബോണ്ട തിന്നും. കല്‍പ്പറ്റയില്‍ വന്ന് പഫ്‌സ് തിന്നും. ഇതാണോ നേതാവ്?
രാഹുലെന്ന രാഷ്ട്രീയക്കാരന്‍ എവിടെ? എസ്എഫ്‌ഐയുടെ കുട്ടികളുടെ ഭാഗത്തുനിന്ന് തെറ്റായ ചില പ്രവര്‍ത്തനങ്ങള്‍ ഉണ്ടായി. അവര്‍ മാപ്പ് പറഞ്ഞു. രാജ്യമെങ്ങും മതന്യൂനപക്ഷം ആക്രമിക്കപ്പെടുമ്പോള്‍ എവിടെ രാഹുല്‍? കേരളത്തില്‍നിന്നു 19 പേരെ ജയിപ്പിച്ചപ്പോള്‍ ജനത്തിനു മനസ്സിലായി തല പോയ തെങ്ങിനാണു വളമിട്ടതെന്ന്. രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല’– ഷംസീര്‍ ആരോപിച്ചു.

Continue Reading