NATIONAL
ഭാരത് ജോഡോ യാത്ര രാവിലെ പാറശാലയിൽ എത്തി.കേരളീയ വേഷമണിഞ്ഞ വനിതകളും പഞ്ചവാദ്യവും യാത്രയെ വരവേറ്റു

തിരുവനന്തപുരം.രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാവിലെ പാറശാലയിൽ എത്തി. കേരളീയ വേഷമണിഞ്ഞ വനിതകളും പഞ്ചവാദ്യവും യാത്രയെ വരവേറ്റു. കെപിസിസി, ഡിസിസി ഭാരവാഹികളും എംപിമാരും എംഎൽഎമാരും ചേർന്നാണ് രാഹുലിനെ കേരളത്തിലേക്കു സ്വീകരിച്ചത്. യാത്രയെ മണ്‌ഡലത്തിലെ നേതാക്കളും പ്രവർത്തകരും അനുഗമിക്കുന്നുണ്ട്. യാത്രയുടെ ആദ്യ പാദം ഊരൂട്ടുകാല മാധവി മന്ദിരം വരെയാണ്.
മഹാത്മാഗാന്ധിയുടെ സുഹൃത്തായിരുന്ന ഡോ.ജി.രാമചന്ദ്രന്റെ വീടാണ് മാധവി മന്ദിരം. അവിടുത്തെ ഗാന്ധി മ്യൂസിയം രാഹുൽ സന്ദർശിക്കും.
പ്രമുഖ ഗാന്ധിയന്മാരായ ഗോപിനാഥൻ നായരും കെ.ഇ.മാമനും അവസാന നാളുകൾ ചെലവഴിച്ച നിംസ് ആശുപത്രി വളപ്പിലെ സ്‌തൂപം രാഹുൽഗാന്ധി അനാഛാദനം ചെയ്യും.