Connect with us

KERALA

ഗവർണർക്കെതിരെ വിമർശനവുമായി സി പി എം – സി.പി.ഐ മുഖപത്രങ്ങൾ

Published

on


തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി സി പി എം മുഖപത്രം. നിലപാട് വിറ്റ് ബി ജെ പിയിലെത്തിയ ആരിഫ് മുഹമ്മദ് ഖാൻ, എന്നും പദവിക്ക് പിന്നാലെ പോയ വ്യക്തിയാണെന്നാണ് ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലെ വിമർശനം.

‘ആരിഫ് മുഹമ്മദ് ഖാൻ ജയിൻ ഹവാലയിലെ മുഖ്യപ്രതിയാണ്. ഇദ്ദേഹമാണ് അഴിമതിയില്ലാത്ത ഇടതുപക്ഷത്തിനെതിരെ രംഗത്ത് വരുന്നത്. ബി ജെ പിയുടെ കൂലിപ്പടയാളിയായി അസംബന്ധ നാടകം നയിക്കുകയാണ്. വിലപേശി കിട്ടിയ നേട്ടങ്ങളിൽ മതിമറന്നാടുകയാണെന്നും ലേഖനത്തിൽ പറയുന്നു. രണ്ട് ലേഖനങ്ങളിലായാണ് ദേശാഭിമാനിയിലെ രൂക്ഷവിമർശനം.

സി പി ഐ മുഖപത്രം ജനയുഗത്തിലും ഗവർണറെ രൂക്ഷമായി വിമർശിച്ചുകൊണ്ടുള്ള ലേഖനമുണ്ട്. ഗവർണർ മനോനില തെറ്റിയവരെപ്പോലെ പെരുമാറുന്നുവെന്നും,ബ്ലാക്ക്‌‌മെയിൽ രാഷ്ട്രീയത്തിന് രാജ്ഭവനെ വേദിയാക്കുന്നുവെന്നുമാണ് മുഖപ്രസംഗത്തിൽ പറയുന്നത്.
‘സർക്കാരിനെതിരെ ഗവർണർ ധൂർത്ത് ആരോപിക്കുന്നു. രാജ്ഭവന്റെയും ഗവർണറുടെയും ധൂർത്ത് വെബ്‌സൈറ്റിൽ വ്യക്തമാകും. ഓരോ മാസവും ഗവർണർ സംവിധാനത്തിന് കോടികളാണ് ചെലവഴിക്കുന്നതെന്നും  ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

Continue Reading