KERALA
ദുരൂഹ സാഹചര്യത്തില്‍ കാണാതായ 8 വയസുകാരന്‍റെ മൃതദേഹം പുഴയില്‍ കണ്ടെത്തി

കോഴിക്കോട്: താമരശേരി അണ്ടോണയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ 8 വയസുകാരന്‍റെ മൃതദേഹം പുഴയില്‍ കണ്ടെത്തി. വെള്ളച്ചാലില്‍ വീട്ടില്‍ മുഹമ്മദ് അമീന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്നലെ ഉച്ചയോടെയാണ് കാണാതായ അമീന്‍റെ മൃതദേഹം വീടിന് സമീപത്തെ പുഴയില്‍ നിന്നാണ് ലഭിച്ചത്. വീടിന് പുറകിലെ പുഴയില്‍ വീണോ എന്ന സംശയത്തെ തുടര്‍ന്ന് പൊലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഇന്നലെ മുതല്‍ തെരച്ചിൽ നടത്തിയ ശേഷം ഇന്നു രാവിലെയാണ് കുട്ടിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയത്.