Connect with us

KERALA

സംസ്ഥാന കമ്മിറ്റി ഓഫിസ് നിര്‍മാണത്തിന്റെ മറവില്‍ വീട് നിര്‍മിച്ചുവെന്ന് ബിജെപി നേതാക്കള്‍ക്കെതിരെ ആരോപണം

Published

on

തിരുവനന്തപുരം :സംസ്ഥാന കമ്മിറ്റി ഓഫിസ് നിര്‍മാണത്തിന്റെ മറവില്‍ വീട് നിര്‍മിച്ചുവെന്ന് ബിജെപി നേതാക്കള്‍ക്കെതിരെ ആരോപണം. ഈ നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സേവ് ബിജെപി ഫോറം എന്ന പേരിലാണ് പോസ്റ്റര്‍.

ബിജെപി തിരുവനന്തപുരം ജില്ലാക്കമ്മിറ്റി തൈക്കാട് നിര്‍മ്മിച്ച പുതിയ പാര്‍ട്ടി ഓഫീസിന്റെ ഉദ്ഘാടനത്തിനായി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ ഇന്ന് തലസ്ഥാനത്തെത്താനിരിക്കെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. വി വി രാജേഷ്, സി ശിവന്‍കുട്ടി, എം ഗണേശന്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണം.സംസ്ഥാന കമ്മിറ്റി ഓഫീസ് കെട്ടിട നിര്‍മാണത്തിന്റെ മറവില്‍ വീട് നിര്‍മ്മിച്ച നേതാവിനെതിരെ നടപടി വേണം. വി വി രാജേഷ് , സി ശിവന്‍കുട്ടി , എം ഗണേശന്‍ എന്നിവര്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നും പോസ്റ്ററില്‍ ആരോപിക്കുന്നു. ഇംഗ്ലീഷിലും മലയാളത്തിലും എഴുതി, ജില്ലാ കമ്മിറ്റി ഓഫീസ്, സംസ്ഥാന കമ്മിറ്റി ഓഫീസ് എന്നിവിടങ്ങളില്‍ പോസ്റ്റര്‍ പതിപ്പിച്ചിരുന്നു.

Continue Reading