Connect with us

NATIONAL

ഒരു സ്ഥാനാർത്ഥി ഒരു മണ്ഡലത്തിൽ മാത്രമേ മത്സരിക്കാവൂയെന്ന ശുപാർശയുമായ് തെരഞ്ഞെടുപ്പ് കമ്മീഷൻ

Published

on

ന്യൂഡൽഹി:ഒരു സ്ഥാനാർത്ഥി ഒരു മണ്ഡലത്തിൽ മാത്രമേ മത്സരിക്കാവൂയെന്ന ശുപാർശ തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രത്തിന് സമർപ്പിച്ചതായി റിപ്പോർട്ട്. സാമ്പത്തിക ചെലവടക്കം ചൂണ്ടിക്കാട്ടിയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ നിർദ്ദേശം മുൻപോട്ട് വച്ചിരിക്കുന്നത്. രണ്ട് മണ്ഡലങ്ങളിലും സ്ഥാനാർത്ഥ ജയിച്ചാൽ പിന്നീട് ഒരു മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്താൻ വേണ്ട അധിക സാമ്പത്തിക ചെലവിനെ കുറിച്ചും.  ജോലി ഭാരത്തെ കുറിച്ചും കമ്മീഷൻ നിയമമന്ത്രാലയത്തെ ധരിപ്പിച്ചിട്ടുണ്ട്.

ജനപ്രാതിനിധ്യ നിയമത്തിലെ 33 വകുപ്പ് ഭേദഗതി ചെയത് വേണം ശുപാർശ നടപ്പാക്കാൻ. ഒരു സ്ഥാനാർത്ഥിക്ക് രണ്ട് മണ്ഡലത്തിൽ മത്സരിക്കാൻ അനുമതി നൽകുന്നതാണ് നിലവിലെ ജനപ്രാതിനിധ്യ നിയമം. 2004 ൽ കമ്മീഷൻ ഇതേ ശുപാർശ നൽകിയിരുന്നെങ്കിലും സർക്കാർ അംഗീകരിച്ചിരുന്നില്ല.

Continue Reading