Connect with us

KERALA

ദയാബായിയുടെ നിരാഹാര സമരം അവസാനിപ്പിച്ചു.

Published

on


തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നീതി നേടി ദയാബായി നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു.സര്‍ക്കാര്‍ തന്ന ഉറപ്പുകള്‍ വിശ്വസിച്ച് തല്‍ക്കാലം സമരം അവസാനിപ്പിക്കുന്നു.ആവശ്യങ്ങള്‍ നടപ്പിവാക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് ഭയാബായി പറഞ്ഞു.

സെക്രട്ടേറിയറ്റിന് മുന്നിലെ നടപ്പാതയില്‍ സമരം രണ്ടാഴ്ച പിന്നിട്ടതിനെ തുടര്‍ന്ന് ദയാബായിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കാസര്‍കോട്ടെ 5 ആശുപത്രികളില്‍ വിദഗ്ധ ചികിത്സാ സംഘത്തെ നിയോഗിക്കുക, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശങ്ങളില്‍ ദിനപരിചരണ കേന്ദ്രങ്ങള്‍ തുടങ്ങുക,  എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കായി നടത്താറുള്ള ചികിത്സാ ക്യാമ്പ് പുനരാരംഭിക്കുക. എയിംസിനായ പരിഗണിക്കുന്ന ജില്ലകളില്‍ കാസര്‍കോടിനെ കൂടി പരിഗണിക്കുക  തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.

Continue Reading