Connect with us

International

മകൾക്കൊപ്പം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് കിം ജോംഗ് ഉൻ

Published

on

പ്യോഗ്യാഗ്: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ തന്റെ കുടുംബവുമൊത്ത് പൊതു വേദികളിൽ വരുന്നത് വിരളമാണ്. സ്വകാര്യജീവിതം മീഡിയയുടെ മുന്നിൽകൊണ്ട് വരാതെ മാറ്റി നിർത്തുന്നതാണ് കിംമ്മിന്റെ പതിവ്. അതിനാൽ തന്നെ അദ്ദേഹത്തിന്റെ ഭാര്യയെയും മക്കളെയും കുറിച്ചുള്ള വിവരങ്ങൾ അധികം ആ‌ർക്കും അറിയില്ല. ഇപ്പോഴിതാ മകൾക്കൊപ്പം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് .

കിംമ്മിന്റെ മകൾ ആദ്യമായാണ് ഒരു പൊതുവേദിയിൽ വരുന്നത്. വെളുത്ത പഫർ ജാക്കറ്റണിഞ്ഞ് പിതാവിന്റെ കെെപിടിച്ച് നടക്കുന്ന ചിത്രങ്ങൾ സമൂഹ്യ മാദ്ധ്യമങ്ങളിൽ ഇതിനോടകം വെെറലായിരിക്കുകയാണ്, എന്നാൽ കുട്ടിയുടെ പേരിനെക്കുറിച്ച് റിപ്പോർട്ടുകൾ വന്നിട്ടില്ല. വെള്ളിയാഴ്ച നടന്ന ഉത്തര കൊറിയയുടെ മിസെെൽ പരീക്ഷണത്തിന് മേൽനോട്ടം വഹിക്കുമ്പോളാണ് കിം മകളെയും ഒപ്പം കൂട്ടിയത്.കിംമ്മിന്റെ വിവാഹം പോലും പുറത്ത് അറിഞ്ഞത് വളരെ വെെകിയാണ്. 2013ൽ ഒരു വിദേശ മാദ്ധ്യമം കിം ജോംഗ് ഉനിനും ഭാര്യ റി സോൾ ജുവിനും ‘ജു ഏ’ എന്ന പേരിൽ ഒരു കുഞ്ഞ് ഉണ്ടെന്ന് റിപ്പേർട്ട് ചെയ്തിരുന്നു. 2018ൽ ഉത്തരകൊറിയൻ സർക്കാർ റി സോളിന് പ്രഥമ വനിത പദവി നൽകി ആദരിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയുടെ നാഷണൽ ഇന്റലിജൻസ് സർവീസിന്റെ റിപ്പോർട്ട് പ്രകാരം കിമ്മിനും റിക്കും മൂന്ന് കുട്ടികളുണ്ട്. എന്നാൽ മറ്റു വിവരങ്ങൾ ലഭ്യമല്ല.

Continue Reading