KERALA
ഫുട്‌ബോള്‍ ആവേശത്തിനെതിരായ സമസ്തയുടെ പ്രസ്താവനയ്ക്ക് മറുപടിയായി മന്ത്രി ശിവൻ കുട്ടി

തിരുവനന്തപുരം: ഫുട്‌ബോള്‍ ആരാധന വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. വ്യക്തികളുടെ അവകാശത്തിനു മേല്‍ കൈ കടത്താന്‍ ആര്‍ക്കും അവകാശമില്ലെന്നും ഫുട്‌ബോള്‍ ആവേശത്തിനെതിരായ സമസ്തയുടെ പ്രസ്താവനയ്ക്ക് മറുപടിയായി അദേഹം പറഞ്ഞു.
‘ഇന്ത്യന്‍ ഭരണഘടന അതിനുള്ള സ്വാതന്ത്ര്യം നല്‍കുന്നു. സമസ്തയ്ക്ക് നിര്‍ദേശം നല്‍കാനുള്ള അവകാശമുണ്ട്. അത് സ്വീകരിക്കണോ വേണ്ടയോ എന്ന് വ്യക്തികള്‍ക്ക് തീരുമാനിക്കാം’- എന്നും വി.ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു.
താരാരാധന ഇസ്ലാമിക വിരുദ്ധമെന്നും ഫൂട്‌ബോര്‍ ആവേശം കുറയ്ക്കണമെന്നുമാണ് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായിയുടെ പ്രതികരണം. ഇത് ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തുന്നു. കളി ആവേശത്തിന്‍റെ പേരില്‍ പോര്‍ച്ചുഗലിന്‍റെ പോലും പതാക കെട്ടുന്നു. ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളുടെ പതാക കെട്ടുന്നത് ശരിയായ രീതിയല്ലെന്നും അദേഹം പറഞ്ഞത്.