Entertainment
പൂമരം നൃത്തോത്സവം ജനുവരി 13 14 15 തീയ്യതികളിൽ കണ്ണൂർ ശിക്ഷക് സദൻ ഓഡിറ്റോറിയത്തിൽ

കണ്ണൂർ :ഗ്രാമസ്വരാജ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന നാലാമത് സംസ്ഥാനതല പൂമരം നൃത്തോത്സവം ജനുവരി 13 14 15 തീയ്യതികളിൽ കണ്ണൂർ ശിക്ഷക് സദൻ ഓഡിറ്റോറിയത്തിൽ നടക്കും
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടി നൃത്തം, കേരള നടനം എന്നിവയാണ് മത്സരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എൽ പി വിഭാഗം മുതൽ പൊതുവിഭാഗം വരെയുള്ളവർക്ക് പ്രത്യേകമായി മത്സരം ഉണ്ടാവും.
ഓരോ ഇനങ്ങൾക്കും നിശ്ചിത മത്സരാർത്ഥികൾ മാത്രം
ഏറ്റവും കൂടുതൽ പോയന്റ് നേടുന്നവർക്ക് സ്വർണ്ണമെഡലും കലാതിലക പട്ടവും നൽകും താത്പ്പര്യമുള്ളവർ 8075257574 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക