Connect with us

KERALA

എൻഎസ്എസ് പിന്തുണച്ചതോടെ ശശി തരൂരിന്റെ രാഷ്ട്രീയ ഭാവി തീർന്നെന്ന് വെള്ളാപ്പള്ളി

Published

on

തിരുവനന്തപുരം :എൻഎസ്എസ് പിന്തുണച്ചതോടെ ശശി തരൂരിന്റെ രാഷ്ട്രീയ ഭാവി തീർന്നെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.തറവാടി നായർ എന്നൊക്കെ പരസ്യമായി വിളിക്കുന്നത് ശരിയാണോ. ഡൽഹി നായർ ഇപ്പോൾ തറവാടി നായരായി മാറി. ഞാനാണ് ഇങ്ങനെയൊക്കെ പറഞ്ഞതെങ്കിൽ എന്നെ ആക്രമിക്കാൻ ആളുകൾ ഉണ്ടാകുമായിരുന്നു. സുകുമാരൻ നായരുടെ പ്രസ്താവനയ്ക്കെതിരെ ഒരു കോൺഗ്രസ് നേതാവും രംഗത്തെത്തിയിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി,

ശശി തരൂർ എംപി ഡൽഹി നായരല്ല, കേരളപുത്രനും വിശ്വപൗരനമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വിശേഷിപ്പിച്ചിരുന്നു. തരൂർ ആദ്യം തിരുവനന്തപുരം ലോക്സഭാ സീറ്റിലേക്കു മത്സരിക്കാൻ എത്തിയപ്പോഴാണ് സുകുമാരൻ നായർ ഇങ്ങനെ വിശേഷിപ്പിച്ചത്. ആ തെറ്റു തിരുത്താനാണ് അദ്ദേഹത്തെ മന്നം ജയന്തി ഉദ്ഘാടനത്തിനു പെരുന്നയിലേക്കു ക്ഷണിച്ചതെന്നും സമ്മേളനത്തിലെ സ്വാഗത പ്രസംഗത്തിൽ സുകുമാരൻ നായർ ചൂണ്ടിക്കാട്ടിയിരുന്നു.

Continue Reading