KERALA
തളിപ്പറമ്പില്‍ പോലീസ് ഡംപിങ് യാര്‍ഡില്‍ വന്‍തീപ്പിടിത്തം. ഇരുന്നൂറോളം വാഹനങ്ങള്‍ കത്തി നശിച്ചു

കണ്ണൂര്‍: തളിപ്പറമ്പില്‍ പോലീസ് ഡംപിങ് യാര്‍ഡില്‍ വന്‍തീപ്പിടിത്തം. ഇരുന്നൂറോളം വാഹനങ്ങള്‍ അഗ്നിക്കിരയായി. അഗ്നിരക്ഷാസേന തീ പൂർണ്ണമായും അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
തളിപ്പറമ്പ് വെള്ളാരംപാറയിലെ ഡംപിങ് യാര്‍ഡിലാണ് ഇന്ന് ഉച്ചയോടെ തീപ്പിടിത്തമുണ്ടായത്. വിവിധകേസുകളിലായി പോലീസ് പിടികൂടിയ വാഹനങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. സമീപത്തെ പറമ്പിലാണ് ആദ്യം തീപ്പിടിത്തമുണ്ടായത്. തീ പിന്നീട് ഡംപിങ് യാര്‍ഡിലെ വാഹനങ്ങളിലേക്കും പടരുകയായിരുന്നു. ഏകദേശം അഞ്ഞൂറോളം വാഹനങ്ങളാണ് ഡംപിങ് യാര്‍ഡില്‍ കൂട്ടിയിരിട്ടിരുന്നത്.