NATIONAL
ത്രിപുര, മേഘാലയ, നാഗാലാൻഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു

ന്യൂഡൽഹി:വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാൻഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. രാജ്യം ഉറ്റുനോക്കിയ ത്രിപുരയിൽ വോട്ടെണ്ണലിന്റെ തുടക്കത്തിൽ ഉണ്ടായ മുന്നേറ്റം ബി ജെ പിക്ക് നിലനിറുത്താനാകുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. 31 സീറ്റുകളിലാണ് ബി ജെ പി ലീഡ് ചെയ്യുന്നത്. ഇതിൽ പലതും നാമമാത്രമായ വോട്ടുകൾക്കാണ് ലീഡ് എന്നാണ് റിപ്പോർട്ടുകൾ. 17സീറ്റുകളിൽ ഇടത്-കോൺഗ്രസ് സഖ്യം ലീഡ് ചെയ്യുമ്പോൾ തിപ്രമോദ പാർട്ടി 11 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. മറ്റുള്ളവർ ഒരു സീറ്റിലും ലീഡുചെയ്യുന്നുണ്ട്. ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി മാണിക് സാഹ 9321 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്.
നാഗാലാൻഡിൽ ബിജെപി സഖ്യത്തിനാണ് ലീഡ്. ബി. ജെ.പി 40 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ എൻ പി എഫ് മൂന്ന് സീറ്റിലും കോൺഗ്രസ് രണ്ട് സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. മറ്റുള്ളവർ 17 സീറ്റുകളിൽ മുന്നിലാണ്.
മേഘാലയയില്‍ 59 സീറ്റില്‍ 5 സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു എന്നാണ് റിപ്പോർട്ട്. എൻ.പി.പി 26 സീറ്റുകൾ ലീഡ് ചെയ്ത് മുന്നേറ്റം തുടരുകയാണ്.
കോൺഗ്രസും ബിജെപിയും 5 വീതം സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.