KERALA
രണ്ടു ദിവസംകൂടി കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.നിലവിലെ ചൂടിനേക്കാൾ മൂന്നു മുതൽ 5 ഡിഗ്രി വരെ താപനില ഉയർന്നേക്കും

കൊച്ചി: സംസ്ഥാനത്ത് രണ്ടു ദിവസംകൂടി കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പകൽ സമയത്ത് 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച പ്രത്യേക ജാഗ്രതാ നിർദേശം തുടരുകയാണ്. നിലവിലെ ചൂടിനേക്കാൾ ഏകദേശം മൂന്നു മുതൽ 5 ഡിഗ്രി വരെ താപനില ഉയർന്നേക്കും.
ഇന്നലെ പാലക്കാട് ജില്ലയിലെ ഉയർന്ന താപനില 38.5 ഡിഗ്രി സെൽഷ്യസായിരുന്നു. കോഴിക്കോട് 35.2 ഡിഗ്രിയും കൊച്ചിയിൽ 33.4 ഡിഗ്രിയും ആലപ്പുഴ 34.2 ഡിഗ്രിയും തിരുവനന്തപുരം 32.8 ഡിഗ്രിയുമാണ് ഇന്നലെ രേഖപ്പെടുത്തിയ ഉയർന്ന താപനില.
സൂര്യാതാപം, നിർജലീകരണം എന്നിവ വരാതെ ശ്രദ്ധിക്കണമെന്നും രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും വിദക്തരുടെ മുന്നറിയിപ്പുണ്ട്. പുറം ജോലി ചെയ്യുന്നർ ഈ സമയം ഒഴിവാക്കിവേണം ജോലിസമയം ക്രമീകരിക്കാനെന്നും നിർദ്ദേശമുണ്ട്.