KERALA
മാസത്തിൽ 80 ലക്ഷത്തിന് മുകളിൽ വാടകക്ക് സർക്കാർ ഹെലികോപ്ടർ കരാർ ഉറപ്പിച്ചു

തിരുവനന്തപുരം: സർക്കാരിനായുള്ള വാടക ഹെലികോപ്ടർ അടുത്ത മാസം സംസ്ഥാനത്തെത്തും. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയിൽ നിന്നാണ് ഇരട്ട എൻജിനും 6 സീറ്റുകളുമുള്ള ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കുന്നത്. 80 ലക്ഷത്തിനു മുകളിലാണ് ഇതിന്‍റെ ഒരു മാസത്തെ വാടക. അധികമായി പറക്കുന്ന ഓരോ മണിക്കൂറിനും 90,000 രൂപയും അധികമായി നൽകണം.
2 വർഷം മുൻപ് ഡൽഹി പവൻഹംസ് കമ്പനിയിൽ നിന്നും ഒരു വർഷത്തേക്ക് 10 സീറ്റുള്ള ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുകയായിരുന്നു. 1.44 കോടി രൂപയും ജിഎസ്ടിയുമായിരുന്നു മാസ വാടക. പുതിയ ടെൻഡർ വിളിക്കാൻ ഡിജിപി നൽകിയ ശുപാർശ കൊവിഡ് ബാധയെത്തുടർന്ന് മുന്നോട്ടു പോയില്ല. പിന്നീട് 2021 ൽ ടെൻഡർ നടപടികൾ ആരംഭിച്ചു.
6 പേർക്കു സഞ്ചരിക്കാവുന്ന ഹെലികോപ്റ്റർ 3 വർഷത്തേക്ക് വാടകയ്‌ക്കെടുക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ടെൻഡർ നടപടികൾ മുന്നോട്ടു പോയില്ല. തുടർന്ന് ഈ മാസം ആദ്യം ചേർന്ന മന്ത്രി സഭായോത്തിൽ ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാൻ അനുമതി ലഭിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ 80 ലക്ഷം രൂപ മാസവടകയിൽ 6 സീറ്റുകളുള്ള ഹെലികോപ്റ്റർ സർക്കാർ വാടകയ്ക്കെടുക്കുന്നത്.