Connect with us

KERALA

സംസ്ഥാന പോലീസിന്റെ വിജിലന്‍സ് പ്രവേശനത്തിന് ഇനി യോഗ്യതാ പരീക്ഷ പാസാവണം

Published

on

തിരുവനന്തപുരം: സംസ്ഥാന വിജിലന്‍സിലേക്കുള്ള പോലീസിന്റെ പ്രവേശനത്തിന് ഇനി യോഗ്യതാ പരീക്ഷ പാസാവണം. വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമാണ് പുതിയ പരിഷ്കാരം കൊണ്ടുവന്നത്. ഏപ്രില്‍ ഒന്നിനാണ് യോഗ്യതാ പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.
പോലീസില്‍ നിന്ന് വിജിലന്‍സിലേക്ക് പ്രവേശിക്കാന്‍ താത്പര്യമുള്ളവര്‍ പരീക്ഷ എഴുതുന്നതിനായി അപേക്ഷ നല്‍കണം. പരീക്ഷയുമായി ബന്ധപ്പെട്ട സിലബസ് നിശ്ചയിച്ചിട്ടുണ്ട്. പൊതു അവബോധം, സി.ആര്‍.പി.സി, ഐ.പി.സി., വിജിലന്‍സ് നിയമം എന്നിവ അടങ്ങുന്നതാണ് സിലബസ്. ഒബ്ജക്ടീവ് ചോദ്യങ്ങളടങ്ങുന്ന പരീക്ഷയുടെ സമയക്രമം 120 മിനിറ്റാണ്

അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ഒഴിവാക്കുന്നതിനും സ്വാധീനം വഴിയുള്ള നിയമനം മറികടക്കുന്നതിനുമാണ് പരീക്ഷയിലൂടെ വകുപ്പ് ലക്ഷ്യംവെക്കുന്നത്. കൈക്കൂലിക്കേസില്‍ പ്രതിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കേസില്‍നിന്ന് ഒഴിവാക്കുന്നതിനായി പണം കൈപ്പറ്റിയ വിജിലന്‍സ് ഡി.വൈ.എസ്.പി ദിവസങ്ങള്‍ക്ക് മുന്‍പ് സസ്‌പെന്‍ഷനിലായിരുന്നു.

Continue Reading