NATIONAL
അനില്‍ ആന്റണി നരേന്ദ്രമോദിയുമായി കൊച്ചിയിൽ വേദി പങ്കിടും

അനില്‍ ആന്റണി നരേന്ദ്രമോദിയുമായി കൊച്ചിയിൽ വേദി പങ്കിടും
ന്യൂഡല്‍ഹി: ഇന്നലെ ബി.ജെ.പിയില്‍ ചേര്‍ന്ന അനില്‍ ആന്റണി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വേദി പങ്കിടും. കൊച്ചിയില്‍ നടക്കുന്ന യുവം പരിപാടിയിലാണ് ഇരുവരും ഒരുമിച്ചെത്തുക. ഏപ്രില്‍ 25 നാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തുന്നത്. ഒരു ലക്ഷം യുവാക്കള്‍ പങ്കെടുക്കുന്ന യുവം സമ്മേളനത്തെ മോദി അഭിസംബോധന ചെയ്യും.
ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷം അനില്‍ ആന്റണി പങ്കെടുക്കുന്ന ആദ്യ പൊതുസമ്മേളനവും ഇതായിരിക്കുമെന്നാണ് കരുതുന്നത്. പാര്‍ട്ടിയിലെത്തിയ അനില്‍ ആന്റിണിക്ക് നല്‍കേണ്ടുന്ന പദവിയെക്കുറിച്ചും ഡല്‍ഹി കേന്ദ്രീകരിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് അനില്‍ ആന്റണിയെ മത്സരിപ്പിക്കാനും നീക്ക മുണ്ട്.