Connect with us

NATIONAL

വരുന്നു ഏക സിവിൽ കോഡ് നടപ്പിലാക്കാനുള്ള നീക്കം ശക്തമാക്കി മോദി സർക്കാർ

Published

on

ന്യൂഡൽഹി: രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കാനുള്ള നീക്കം ശക്തമാക്കി മോദി സർക്കാർ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ വിളിച്ച ഉന്നതതല യോഗത്തിൽ ഇക്കാര്യം വിശദമായി ചർച്ച ചെയ്‌തു. നിയമ മന്ത്രി കിരൺ റിജിജു, സോളിസിറ്റർ ജനറൽ തുഷാർ മേത്ത, ആഭ്യന്തര, നിയമ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ബി ജെ പി അദ്ധ്യക്ഷൻ ജെ പി നദ്ദ, ആർ എസ് എസ് ജോയിന്റ് ജനറൽ സെക്രട്ടറി അരുൺ കുമാർ തുടങ്ങിയ നേതാക്കളുമായും അമിത് ഷാ ചർച്ച നടത്തിയതായാണ് വിവരം.

വിഷയത്തിൽ അമിത് ഷാ വിളിക്കുന്ന ആദ്യ ഉന്നതതല യോഗമാണിത്. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ഇതു സംബന്ധിച്ച ബിൽ അവതരിപ്പച്ചേക്കുമെന്നാണ് സൂചന. വിഷയം ലാ കമ്മീഷൻ പരിഗണച്ചേക്കും. ഏക സിവിൽ കോഡ് നടപ്പാക്കാൻ കഴിഞ്ഞ ഡിസംബറിൽ ബി ജെപി അംഗം കരോഡി ലാൽ മീണ അവതരിപ്പിച്ച സ്വകാര്യ ബിൽ രാജ്യസഭ പാസാക്കിയിരുന്നു. അതിനെതിരെ പ്രതിപക്ഷം അവതരിപ്പിച്ച മൂന്ന് പ്രമേയങ്ങൾ സഭ വോട്ടിനിട്ട് ( 63 – 23 )പരാജയപ്പെടുത്തിയിരുന്നു.വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഏക സിവിൽ കോഡ് നടപ്പിലാക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമമെന്നാണ് റിപ്പോർട്ടുകൾ.

Continue Reading