NATIONAL
മോദിക്ക് നേരെ ചാവേർ ആക്രമണം നടത്തുമെന്ന് കാണിച്ച് ഭീഷണിക്കത്ത് അയച്ചിട്ടില്ലെന്ന് എറണാകുളം സ്വദേശി .

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ ചാവേർ ആക്രമണം നടത്തുമെന്ന് കാണിച്ച് ഭീഷണിക്കത്ത് അയച്ചിട്ടില്ലെന്ന് എറണാകുളം സ്വദേശി ജോസഫ് ജോൺ. പൊലീസുകാർ അന്വേഷിച്ചെത്തിയിരുന്നുവെന്നും തന്റെ നിരപരാധിത്വം അറിയിച്ചിട്ടുണ്ടെന്നും ജോസഫ് ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചു
കത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമാണെന്ന് ജോസഫിന്റെ മകൾ പ്രതികരിച്ചു. ‘ഞങ്ങൾ നിരപരാധികളാണ്. അയച്ചയാളുടെ പേര് വെളിപ്പെടുത്താൻ താത്പര്യമില്ല.പള്ളി വകയിലുള്ള വൈരാഗ്യത്തിന്റെ പേരിലാണിത്. ആള് നമുക്ക് മാത്രമല്ല, മറ്റെല്ലാവർക്കും ദോഷങ്ങൾ ചെയ്തിട്ടുണ്ട്. സമാനമായ രീതിയിൽ കുറേ വ്യാജ കത്തുകൾ എഴുതിയിട്ടുണ്ട്.’- പെൺകുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു.മറ്റൊരാൾ തന്നെ കുരുക്കാൻ ശ്രമിച്ചതാണെന്നാണ് ജോസഫിന്റെ ആരോപണം. താൻ സംശയിക്കുന്നയാളുടെ കൈയക്ഷരവും ഈ കൈയക്ഷരവും തമ്മിൽ സാമ്യമുണ്ടെന്നും ഇയാൾ കൂട്ടിച്ചേർത്തു. ജോസഫ് ജോണിന്റെ പേരിലുള്ള ഭീഷണിക്കത്ത് ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കാണ് എത്തിയത്.