Connect with us

NATIONAL

കസവുമുണ്ടും ജുബ്ബയും ഷാളുമണിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി

Published

on

.

കൊച്ചി: രണ്ടുദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. നാവികസേനാ വിമാനത്താവളത്തിലാണ് അദ്ദേഹത്തെ സ്വീകരിച്ചത്. കസവുമുണ്ടും ജുബ്ബയും ഷാളുമണിഞ്ഞാണ് മോദിയെത്തിയത്. തുടർന്ന് റോഡ് ഷോയിൽ പങ്കെടുത്തു.. തേവര ജംഗ്ഷൻ മുതൽ തേവര സേക്രട്ട് ഹാർട്ട് കോളേജ് മൈതാനം വരെ നീളുന്ന 1.8 കിലോമീറ്റർ ദൂരമാണ് റോഡ് ഷോ നടക്കുന്നത്. ആറ് മണിയ്‌ക്ക് ബി ജെ പിയുടെ ‘യുവം 2023’ പരിപാടിയിൽ പങ്കെടുക്കും.

.
പ്രധാനമന്ത്രിയെ കാണാൻ ആയിരങ്ങളാണ് റോഡിന്റെ വശത്തായി തടിച്ചുകൂടിയത്. കൊച്ചി നഗരത്തിൽ കനത്ത സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷ പൂർണമായും എസ്.പി.ജിയുടെയും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെയും നിയന്ത്രണത്തിലാക്കിയിരുന്നു. കേരള പൊലീസും മുന്നിലുണ്ട്. കൂടുതൽ എസ്.പി.ജി, ഐ.ബി ഉദ്യോഗസ്ഥർ പ്രത്യേക വിമാനങ്ങളിലായി കേരളത്തിലെത്തി. എസ്.പി.ജി തലവനും ഉന്നത ഉദ്യോഗസ്ഥരും കേരളത്തിലുണ്ട്.

Continue Reading