Connect with us

Entertainment

മാമുക്കോയയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍

Published

on

കോഴിക്കോട് : മലപ്പുറം വണ്ടൂരില്‍ ചികിത്സയിലായിരുന്ന നടന്‍ മാമുക്കോയയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ ചികിത്സക്കായാണ് രാത്രി വൈകി കോഴിക്കോട്ടേയ്ക്ക്  മറ്റിയത്.

 തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന മാമുക്കോയയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തിങ്കളാഴ്ച രാത്രി മലപ്പുറം പൂങ്ങോട് അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനത്തിനെത്തിയ മാമുക്കോയയെ ഹൃദയാഘാതത്തെ
തുടര്‍ന്ന് തളർന്നതിനാൽ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരമാണ് കോഴിക്കോട്ടേയ്ക്ക് മാറ്റിയതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Continue Reading