Connect with us

Entertainment

തൃശൂർ പൂരത്തിന്‍റെ മുന്നോടിയായ സാമ്പിൾ വെടിക്കെട്ടിന് ഇന്ന് തിരുവമ്പാടി വിഭാഗം തുടക്കമിടും

Published

on

തൃശൂർ: തൃശൂർ ഇനി പുരത്തിന്‍റെ ആവോശത്തിലേക്ക് കടക്കുകയാണ്. പൂരത്തിന്‍റെ ഏറ്റവും ആവോശകരമായ ഒന്നാണ് വെടിക്കെട്ട്. ഇന്ന് 7 മണിയോടെയാണ് പൂരത്തിന് മുന്നോടിയായ സാമ്പിൾ വെടിക്കെട്ടിന് തിരുവമ്പാടി വിഭാഗം തുടക്കമിടും. പിന്നാലെ ആകാശത്ത് വർണവിസ്മയം തീർത്ത് പാറമേക്കാവും എത്തും.

സാമ്പിളിനും പകൽപ്പൂരത്തിനുമായി, തിരുവനമ്പാടി-പാറമേക്കാവ് വിഭാ​ഗങ്ങൾക്ക് രണ്ടായിരം കിലോ വീതമാണ് പൊട്ടിക്കാനുള്ള അനുമതി. പെസോയുടെ കർശന നിയന്ത്രണത്തിലാണ് സാമ്പിൾ വെടിക്കെട്ടും നടക്കുക. കാലാവസ്ഥ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് പൂരപ്രേമികൾ. ഞായറാഴ്ച്ചയാണ് തൃശൂർപൂരം.

Continue Reading