Connect with us

KERALA

തീചൂളയിൽ വീണ അതിഥി തൊഴിലാളിയുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി

Published

on

കൊച്ചി: പെരുമ്പാവൂർ ഓടക്കാലിയിലെ പ്ലൈവുഡ് ഫാക്ടറിയിലെ പുകയുന്ന മാലിന്യക്കുഴിയില്‍ വീണ് കാണാതായ അതിഥിത്തൊഴിലാളിയുടെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. കൊല്‍ക്കത്ത സ്വദേശി നസീര്‍ ഹുസൈന്‍ (22) ആണ് മരിച്ചത്.

ഇന്നലെ രാവിലെയോടെയാണ് ഇയാൾ തീചൂളയിലേക്ക് വീണത്. പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദ് സ്വദേശിയാണ്. ഓടയ്ക്കാലി കമ്പനിപ്പടിയിലെ യൂണിവേഴ്‌സല്‍ പ്ലൈവുഡ്‌സ് സ്ഥാപനത്തിലായിരുന്നു സംഭവം. രാവിലെ പൈപ്പ് ഉപയോഗിച്ച് നനച്ചു കൊണ്ടിരിക്കെയാണ് 15 അടിയിലേറെ ആഴമുള്ള ഗർത്തത്തിൽ വീഴുന്നത്.

Continue Reading