KERALA
ന്യുമോണിയ ബാധ :ഉമ്മൻ ചാണ്ടിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോട്ടയം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മനാണ് ഇക്കാര്യം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ‘ന്യുമോണിയ ബാധിച്ച് അച്ഛൻ വീണ്ടും ആശുപത്രിയിലാണ്. സന്ദർശകർക്ക് നിയന്ത്രണമുണ്ട്. നിങ്ങളുടെ എല്ലാ പ്രാർത്ഥനകളും ഒപ്പമുണ്ടാകണം. ‘- ചാണ്ടി ഉമ്മൻ കുറിച്ചു.