Connect with us

Gulf

ചന്ദ്രിക നവതി ആഘോഷ പരിപാടികൾക്ക് പ്രൌഡഗംഭീര തുടക്കം.

Published

on

തലശ്ശേരി : ഒൻപത് പതിറ്റാണ്ടു കാലമായി മലയാളത്തിനു വെളിച്ചം പകർന്നു മുന്നേറുന്ന ചന്ദ്രിക ദിന പത്രത്തിന്റെ നവതി ആഘോഷ പരിപാടികൾക്ക് പത്രം ജന്മമെടുത്ത തലശ്ശേരി യിൽ തുടക്കം. ഒരു വർഷം നീളുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മുബാറക്ക് ഹയർ സെക്കണ്ടറി  സ്കൂൾ ഗ്രൗണ്ടിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടും മുസ്‌ലിം പ്രിന്റിംഗ് ആൻഡ് പബ്ലിഷിങ് കമ്മിറ്റി മാനേജിങ് ഡയറക്ടറുമായ പാണക്കാട് സയ്യിദ് സാദിഖ്‌ അലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

വിശ്വ വിഖ്യാതരായ ഒട്ടേറെ എഴുത്തുകാരെ സൃഷ്ടിക്കാന്‍ ചന്ദ്രിക ദിനപത്രത്തിന് സാധിച്ചിട്ടുണ്ടെന്ന്   പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
കേരളത്തിലെ  പ്രഗത്ഭമതികളായ ഒരു പാട് പേരെ എഴുതുവാനും വായിക്കാനും പ്രേരിപ്പിക്കുവാന്‍ ചന്ദ്രിക പത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ഒന്നുമില്ലായ്മയില്‍നിന്നാണ് പത്രത്തിന്റെ ആരംഭം. ഒരു സമുദാത്തിനു വേണ്ടി ശബ്ദിക്കുവാന്‍ മറ്റൊന്നും ഇല്ലാത്ത കാലഘട്ടത്തില്‍ സമുദായത്തെ വായിക്കുവാനും ചിന്തിക്കുവാനും  സ്വപ്‌നം കാണുവാനും പ്രേരിപ്പിച്ചത്  ചന്ദ്രികയാണ്.  ദിന പത്രം സൃഷ്ടിച്ച പ്രതീക്ഷയുടെയും പ്രത്യാശയുടെയും നിലാവാണ് 90ആണ്ടുകള്‍ക്ക് മുമ്പ് ചന്ദ്രിക സമര്‍പ്പിച്ചത്.  മഹാനായ വൈക്കം മുഹമ്മദ് ബഷീറിനെയും കേശവ ദേവിനെയും ഉറൂബിനെയും പോലുള്ളവര്‍ക്കൊക്കൊക്കെ എഴുതിതെളിയുവാന്‍ ഈ പത്രത്തിന് കഴിഞ്ഞിട്ടുണ്ട്. എഴുത്തുകാരെ സൃഷ്ടിച്ചു എന്നതു പോലെത്തന്നെ സമൂഹത്തെ വിദ്യാഭ്യാസ ബോധവത്കരണം നടത്തുവാനും ചന്ദ്രിക മുന്നില്‍ നിന്നിട്ടുണ്ട്. പിന്നോക്ക് സമൂഹങ്ങള്‍ക്കും സമൂഹ്യ വീക്ഷണും രാഷ്ട്രിയമായ അറിവും പകര്‍ന്നു കൊടുക്കാന്‍ സാധിച്ചിട്ടുണ്ട്.  ചന്ദ്രികയില്‍  വന്ന മുഖപ്രസംഗങ്ങളും ലേഖലങ്ങളും ന്യൂന പക്ഷരാഷ്ട്രിയത്തിന്റെ വെള്ളിവെളിച്ചംമലയാളി സമൂഹത്തിന് നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ആ വെള്ളി വെളിച്ചം മതേതരത്വത്തെ ശക്തിപ്പെടുത്തിട്ടുണ്ട്. ന്യൂനപക്ഷരാഷ്ട്രി സംഘാടനം ജനാധിപത്യത്തിന്റെയും ഭരണ ഘടനയുടെയും ഉള്ളില്‍ നിന്നു കൊണ്ടു തന്നെയാവണം എന്ന് നമുക്ക് പഠിപ്പിച്ചു തന്നത് ചന്ദ്രികയുടെ മുഖ പ്രസംഗങ്ങളായിരുന്നു. അത് ഇന്ത്യ ജനാധിപത്യത്തെയും മതേതരത്വത്തെയും അതിന്റെ ഒക്കെ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ളതാണ്. രാജ്യ സ്‌നേഹ പരമായിട്ടുള്ള നിലപാടുകളില്‍ ഒരിഞ്ചു പോലും പുറകോട്ടു പോകുവാന്‍ ചന്ദ്രികയ്ക്ക് സാധിച്ചിട്ടില്ല. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സന്ധിഗ്ദ ഘട്ടത്തില്‍ പോലും ചന്ദികയിലെ ഒരു വരിയോ ഒരക്ഷരമോ ഇന്ത്യന്‍ ഭരണ ഘടനക്കോ ഇന്ത്യന്‍ ജനാധിപത്യത്തിനോ ഇന്ത്യന്‍ മതേതരത്വത്തിനോ എതിരായിട്ട് അച്ചടിച്ചു വന്നിട്ടില്ലെന്നു നമുക്ക് അഭിമാനത്തോടെ ചൂണ്ടിക്കാണിക്കുവാന്‍ സാധിക്കുമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

ഭൂരിപക്ഷ വര്‍ഗ്ഗിയതയെ പ്രീണിപ്പെടുത്തി  ന്യൂന പക്ഷങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗിയത പ്രചരിപ്പിച്ച് ഭൂരി പക്ഷ വര്‍ഗ്ഗിയതയ്ക്ക് കാരണ മാകുന്ന ഫിലോസഫി ഒരു കാലത്തും മുസ്ലിം ലീഗ്  അംഗീകരിച്ചിട്ടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ പറഞ്ഞു. കര്‍ണ്ണാടക  തെരഞ്ഞെടുപ്പില്‍ അവിടെയുള്ള മതേതര ഐ കൃത്തിന്  ബലം കുറയ്ക്കാന്‍  ചില ന്യൂന പക്ഷ സംഘടനകള്‍ അവിടെ വോട്ട് ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു ചന്ദ്രിക വരച്ചുകാണിച്ച പാതയിലൂടെ മുന്നോട്ടു പോയപ്പോൾ  ജനങ്ങള്‍ വിദ്യാഭ്യാസമുള്ളവരും പഠിക്കണം എന്ന ചിന്തയുള്ളവരുമായി.  ജാതി മത വ്യത്യാസമില്ലാതെ സമൂഹത്തില്‍ അവശത  അനുഭവിക്കുന്ന ഒട്ടേറെ പ്രഗത്ഭരെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ ചന്ദ്രികയ്ക്ക് സാധിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി  കൂടിച്ചേർത്തു.

പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ അധ്യക്ഷത വഹിച്ചു.
സ്വാഗത സംഘം ചെയർമാൻ അബ്ദുറഹ്മാൻ കല്ലായി സ്വാഗതം പറഞ്ഞു.
സാഹിത്യകാരൻ
കല്പറ്റ നാരായണൻ മുഖ്യ പ്രഭാഷണം നടത്തി.
ഇ ടി മുഹമ്മദ് ബഷീർ എം പി, ഡോക്ടർ എം കെ മുനീർ എംഎൽഎ,
പി എം എ സലാം
ഉമ്മർ പാണ്ടിക ശാല,
കെ.സൈനുൽ ആബിദീൻ സഫാരി, പൊട്ടങ്കണ്ടി അബ്ദുള്ള,എഡിറ്റർ കമാൽ വരദൂർ, നജീബ് കാന്തപുരം എം എൽ എ,കല്ലട്ര മുഹമ്മദ്‌ ഹാജി,സി ടി അഹമ്മദ് അലി, പ്രസംഗിച്ചു. അഡ്വ.കെ.എ.ലത്തീഫ് , നന്ദി പറഞ്ഞു
ബഷീർ ചെറിയാണ്ടി,
സി കെ സുബൈർ,അരീബ്ര മുഹമ്മദ് മാസ്റ്റർ,പി എം എ സമീർ ,സി പി സെയ്തലവി,നവാസ് പൂനൂർ,ഷാനിദ് മേക്കുന്ന്, അബ്ദുൽകരീം ചേലേരി ”കെ ടി സഹദുള്ള,ടി ടി ഇസ്മയിൽ
തുടങ്ങിയവർ പങ്കെടുത്തു.

Continue Reading