NATIONAL
രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനുഗോലു സിദ്ധരാമയ്യയുടെ മുഖ്യ ഉപദേഷ്ടാവ്
ബംഗളൂരു: കർണാടകയിൽ കോൺഗ്രസ് വിജയത്തിന് ചുക്കാൻ പിടിച്ച രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനുഗോലു സിദ്ധരാമയ്യയുടെ മുഖ്യ ഉപദേഷ്ടാവ് ആകും. മന്ത്രിപദവിക്ക് തത്തുല്യമായ പദവിയാണ് സുനിൽ കനുഗോലുവിന് നൽകുന്നത്. ഇന്നലെയാണ് ക്യാബിനറ്റ് റാങ്കിൽ സുനിൽ കനുഗോലുവിനെ നിയമിക്കാൻ തീരുമാനിച്ചത്.
ബിജെപി, ഡിഎംകെ, അണ്ണാ ഡിഎംകെ എന്നീ പാർട്ടികൾക്ക് വേണ്ടി പ്രവർത്തിച്ചിരുന്നു. 14 തെരഞ്ഞെടുപ്പുകളെയാണ് സുനിൽ കനുഗോലു കൈകാര്യം ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് ഇദ്ദേഹം കോൺഗ്രസിൽ ചേർന്നത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര അടക്കമുള്ള പ്രചാരണ പരിപാടികളുടെ ചുക്കാൻ പിടിച്ചത് സുനിൽ കനുഗോലുവാണ്. വരാനിരിക്കുന്ന മധ്യപ്രദേശ് തെരഞ്ഞെടുപ്പിന്‍റെ പ്രചാരണച്ചുമതലയും കനുഗോലുവിനാണ് കോൺഗ്രസ് നൽകിയിരിക്കുന്നത്.